ADULTERY
₹269.00
അഡല്‍റ്റ്‌റി
പൗലോ കൊയ്‌ലോ
(നോവല്‍)
രണ്ട് കുട്ടികളുടെ മാതാവുമാണ് ലിന്‍ഡ. കുടുംബത്തിന്റെ പരിചരണത്തിലും ഔദ്യോഗികജീവിതത്തിലും മുഴുകി ജീവിക്കുന്ന ലിന്‍ഡ ആരിലും അസൂയജനിപ്പിക്കുന്ന വ്യക്തിത്വത്തിനുമുടമയാണ്. ആകസ്മികമായി ഒരുദിനം തന്റെ ജീവിതത്തിലെ തീഷ്ണവികാരങ്ങളുടെ അഭാവം ലിന്‍ഡ തിരിച്ചറിയുന്നു. പതിവു ദിനചര്യകളിലെ വിരസതകളില്‍നിന്നും ഒരു മാറ്റത്തിനായി കൊതിക്കുന്ന ലിന്‍ഡ കൗമാരകാലത്തെ പ്രണയിതാവും ഇപ്പോള്‍ പ്രശസ്തനായ രാഷ്ട്രീയനേതാവുമായ ജേക്കബ് കോനിഗിനെ കണ്ടുമുട്ടുന്നു. അതോടെ, അടക്കിവെച്ച വികാരങ്ങളുടെ കെട്ടുകള്‍ പൊട്ടിച്ച് പ്രണയത്തിന്റെയും രതിയുടെയും അപരിചിത ഭൂമിയിലൂടെ ലിന്‍ഡ തന്റെ യാത്ര തുടങ്ങുന്നു. വികാരങ്ങള്‍ക്കും വിവേകത്തിനുമിടയിലായി തന്റെ ജീവിതം മാറിമറിയുന്നതിന് അവള്‍ സാക്ഷ്യം വഹിക്കുന്നു. ലോകത്തേറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കൃതികളുടെ രചയിതാവായ പൗലോ കൊയ്ലോയുടെ തികച്ചും വ്യത്യസ്തമായ നോവലിന്റെ പരിഭാഷ.
Reviews
There are no reviews yet.