Mathilkkettukal

140.00

മുട്ടത്തുവര്‍ക്കിയുടെ ജനപ്രിയ നോവല്‍.

സമ്പന്നനായ ഈപ്പച്ചന്‍മുതലാളിയുടെ ദൃഷ്ടിയില്‍ പാവപ്പെട്ടവനായ തോമ്മാച്ചന്‍ വെറും കീടമായിരുന്നു. എന്നിട്ടും അവരുടെ കുട്ടികള്‍ പേരമരച്ചുവിട്ടിലും മാന്തോപ്പിലും ഓമല്‍ക്കിളികളായി പാറിനടന്നു. ആ ബന്ധം ഭാവിയില്‍ ആത്മബന്ധത്തോളം എത്തിയാല്‍? ഈപ്പച്ചനും ഭാര്യ ബെറ്റിക്കും അക്കാര്യമാലോചിക്കാനേ വയ്യായിരുന്നു. അതുകൊണ്ടുതന്നെ ബോധപൂര്‍വ്വം അവര്‍ കരുക്കള്‍ നീക്കി. തോമ്മാച്ചനും കുടുംബവും എന്നെന്നേക്കുമായി നാടിനോടു യാത്ര പറഞ്ഞു. വിധിയുടെ വാള്‍ വീശല്‍ച്ചീറ്റലുകള്‍ അവിരാമം ഉയരുകയാണ്! എത്രയെത്ര അപ്രതീക്ഷിതസംഭവങ്ങള്‍. കര്‍മ്മബന്ധത്തിന്റെ ചരടുവലികള്‍ യാത്ര പറഞ്ഞവരെ വീണ്ടും കൂട്ടിമുട്ടിക്കുകയാണ്… ഹൃദയാന്തരങ്ങളില്‍ അനുഭൂതിയുടെ തരംഗമാലകളിളക്കുന്ന അപൂര്‍വ്വസുന്ദരമായ നോവലാണ് മുട്ടത്തു വര്‍ക്കിയുടെ ‘മതില്‍കെട്ടുകള്‍’. സ്വതസ്സിദ്ധമായ മനോജ്ഞ കാവ്യശൈലി. മലയാളത്തിന്റെ നറുമണം പരത്തുന്ന ഈ നോവലിലൂടെ കടന്നുപോവുക സവിശേഷമായ ഒരനുഭവംതന്നെ.

 

 

 

140.00

Add to cart
Buy Now
Categories: , , ,

Brand

Muttathuvarkey

മലയാളസാഹിത്യത്തിലെ ഒരു ജനപ്രിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവര്‍ക്കി. മദ്ധ്യകേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം അവലംബിച്ച് സാഹിത്യരചന നടത്തിയിരുന്ന മുട്ടത്തു വര്‍ക്കിയാണ് മലയാളസാഹിത്യത്തെ ജനകീയവല്‍ക്കരിച്ചത്. സാഹിത്യ ലോകത്തിലേക്ക് മലയാളികളെ നയിച്ച ആദ്യപടി മുട്ടത്തുവര്‍ക്കിയാണെന്നും മുട്ടത്തു വര്‍ക്കിയെ വായിച്ചതിന് ശേഷമാണ് മലയാളി തകഴിയിലേക്കെത്തിയതെന്നും എന്‍.വി. കൃഷ്ണവാര്യര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 'മലയാളിക്ക് വായനയുടെ വാതായനങ്ങള്‍ തുറന്നിട്ട അനശ്വരപ്രതിഭയാണ് മുട്ടത്തു വര്‍ക്കി' എന്ന് കേസരി ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടിട്ടുണ്ട്. താനെഴുതുന്നതു മുഴുവന്‍ പൈങ്കിളികളാണെന്ന് തുറന്നു പറയാന്‍ അദ്ദേഹം മടികാണിച്ചില്ല. തുഞ്ചന്‍ പറമ്പിലെ തത്തയുടെ പാരമ്പര്യമാണ് തന്നെ നയിക്കുന്നതെന്നും പൈങ്കിളികള്‍ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തില്‍ കാലന്‍ കോഴിക്കും മൂങ്ങയ്ക്കും സ്ഥാനമില്ലെന്നും വിളിച്ചുപറയാനും ധൈര്യം കാട്ടിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവര്‍ക്കി.

Reviews

There are no reviews yet.

Be the first to review “Mathilkkettukal”
Review now to get coupon!

Your email address will not be published. Required fields are marked *