ഒരു വീല്‍ചെയര്‍ സഞ്ചാരിയുടെ ഹൃദയതാളം
എസ്.എം. സാദിഖ്
(ആത്മകഥ)
ഈ ഗ്രന്ഥം നമുക്ക് സവിശേഷമായ എന്തെങ്കിലും അറിവ് പകര്‍ന്നുനല്‍കുകയില്ല. പി.എസ്.സി പരീക്ഷ എഴുതാന്‍ സഹായിക്കുകയില്ല. ബാങ്ക് ടെസ്റ്റിനോ എന്‍ട്രന്‍സ് എക്‌സാമിനേഷനോ ഗുണം ചെയ്യുകയില്ല. എന്നാല്‍ ജീവിതമെന്ന മഹാപരീക്ഷണത്തെക്കുറിച്ച് ചില ഉള്ളറിവുകള്‍ പുസ്തകത്തിന്റെ ഹൃദയതാളം പകര്‍ത്തിതരും. സ്വന്തം വിധിവിഹിതങ്ങളെ മറ്റൊരു കാഴ്ച്ചപ്പാടില്‍ കാണാന്‍ തുടങ്ങും. കിട്ടാത്തതിനെപ്പറ്റിയുള്ള പരാതികളില്‍ നിന്ന് കിട്ടിയവയെക്കുറിച്ചുള്ള കൃതാര്‍ത്ഥതകളിലേക്ക് മനോമുകുരം വിടരും.
തന്റെ ഭിന്നശേഷിത്വത്തിനും അത് അങ്കുരിപ്പിച്ച തത്വചിന്തക്കും പുറമെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിലേക്കും ആത്മകഥാകാരന്‍ നോട്ടമയക്കുന്നു എന്നത് അത്ഭുതമാണ്. ആറ്റിക്കുറുക്കി പറയുകയാണെങ്കില്‍ നില്‍ക്കൂ, ചിന്തിക്കൂ, അവനെ പുനര്‍വ്വഹിക്കൂ, പരക്ലേശവിവേകികളാകൂ, സ്വയം നിര്‍മ്മിക്കേണ്ട ജീവിതാഹ്ലാദത്താല്‍ സ്വാശ്രിതരാകൂ എന്നതായിരിക്കും ഒരു വീല്‍ചെയര്‍ സഞ്ചാരിയുടെ ഹൃദയതാളം നമുക്കേകുന്ന സന്ദേശം.
കെ.പി. രാമനുണ്ണി
(അവതാരികയില്‍നിന്ന്)
Reviews
There are no reviews yet.