PRANAYA VIRUS

115.00

പ്രണയ വൈറസ്
(കഥകള്‍)

എം.എ. സുഹൈല്‍

പേജ്: 96

 

പ്രണയത്തിന്റെ ആത്മസൗന്ദര്യം ചാലിച്ചെഴുതിയ പത്ത് കഥകളാണ് എം.എ സുഹൈലിന്റെ ”പ്രണയ വൈറസ്” എന്ന ഈ കഥാസമാഹാരത്തിലുള്ളത്. പ്രണയത്തെക്കുറിച്ചുള്ള പ്രാഥമിക യാഥാര്‍ത്ഥ്യമല്ല, പ്രണയമെന്ന ആത്മഭാവത്തിന്റെ മനഃശാസ്ത്രപരമായ വിശകലനമാണ് ഈ കഥകള്‍.
അറുപതില്‍നിന്ന് പന്ത്രണ്ടിലേക്ക് എന്ന കഥയില്‍ വര്‍ക്കിയുടെയും മേരിപ്പെണ്ണിന്റെയും നാല്‍പ്പതാം വാര്‍ഷികത്തിലാണ് മേരിയ്ക്ക് പന്ത്രണ്ടാം വയസ്സില്‍ ജോസിനോടുണ്ടായിരുന്ന പ്രണയം ആഴമേറിയ ഓര്‍മ്മയായി മനസ്സിന്റെ അടിത്തട്ടില്‍നിന്ന് ഉയര്‍ന്നുവന്നത്. ഒരുതരം സവിശേഷമായ സ്മൃതിനാശംകൊണ്ട് ആ പ്രണയമല്ലാതെ ബാക്കിയെല്ലാം മേരി മറന്നുപോവുകയും ചെയ്തിരിക്കുന്നു.
വര്‍ക്കിക്ക് പ്രണയത്തിന്റെ മാംസനിബദ്ധമല്ലാത്ത ഈ സൗന്ദര്യം തിരിച്ചറിയാന്‍ കഴിയുന്നു എന്നും ഭാവന ചെയ്യുന്നിടത്താണ് പ്രണയം എന്ന വികാരത്തിന്റെ ആത്മീയാര്‍ത്ഥങ്ങള്‍ അനുവാചകന് അനുഭവപ്പെടുത്താന്‍ സുഹൈലിന് കഴിയുന്നത്.
ഒന്നരപ്പതിറ്റാണ്ടകാലമായി പരസ്പരം വെറുത്തുകൊണ്ടും കലഹിച്ചുകൊണ്ടും അഗാധമായി പ്രണയിക്കുന്ന രവിശങ്കറിന്റെയും അശ്വതിയുടെയും അസാധാരണ പ്രണയകഥയിലും കാല-ദേശാതിവര്‍ത്തിയായ പ്രണയത്തിന്റെ പ്രഹേളികാസമാനമായ ആത്മസൗന്ദര്യമുണ്ട്. (കഥ ചിരിക്കുന്ന മുഖത്തിനൊരു നനഞ്ഞ കണ്ണ്).
ഓട്ടിസം ബാധിച്ച മനസ്സ്, അഞ്ച് പെണ്ണുങ്ങള്‍, നിക്കാഹും കഴിഞ്ഞ് തുടങ്ങിയ കഥകളിലെല്ലാം പ്രണയവും ജീവിതവും തമ്മിലുള്ള വൈരുദ്ധ്യാത്മകമായ ബന്ധത്തിന്റെ അനേകമനേകം അടിയടരുകള്‍ സുഹൈല്‍ നമുക്ക് കാണിച്ചുതരുന്നു. ഒരു സൈക്കോളജിക്കല്‍ കൗണ്‍സിലര്‍ കൂടിയായ സുഹൈലിന്റെ കേസ് ഡയറിയില്‍നിന്ന് തന്നെയാവണം ജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത ഈ പ്രണയ നിമിഷങ്ങള്‍ പിറവികൊണ്ടത്.
”സഖാവ് പാടുന്നു സോജാ രാജകുമാരി…” എന്ന കഥ ഇതില്‍നിന്നൊക്കെ വ്യത്യസ്തമായി ഒരച്ഛന്റെയും മകന്റെയും സ്‌നേഹത്തിന്റെ സംഗീതാനുഭവമാണ്. ‘പ്രണയ വൈറസ്’ എന്ന കഥ ഈ കഥാസമാഹാരത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിക്കുന്നു.
ഈ കഥകള്‍ പ്രണയത്തിന്റെ വൈറസുകളല്ല; എല്ലാ മാനസികമായ വൈറസ്ബാധക്കും സജീവമായിത്തീരുന്ന സാന്ത്വന ചിന്തകള്‍ തന്നെയാണ്.

 

ആലങ്കോട് ലീലാകൃഷ്ണന്‍

115.00

Add to cart
Buy Now

ഇതെന്റെ ആറാമത്തെ പുസ്തകമാണ്. കഴിഞ്ഞ അഞ്ച് പുസ്തകങ്ങളും നിങ്ങള്‍ ഇരുകൈയുംനീട്ടി സ്വീകരിച്ചതിന് വാക്കുകളിലൊതുങ്ങാത്ത നന്ദിയുണ്ട്. നിങ്ങളുടെ നല്ല വായനകൊണ്ടാണ് അവ ഏഴും അഞ്ചും പതിപ്പുകള്‍ പിന്നിട്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ‘പ്രണയ വൈറസ്’ പത്ത് കഥകളുടെ സമാഹാരമാണ്. വളരെ ലളിതമായി കഥ പറഞ്ഞ് പോകുന്ന ശൈലിയാണ് ഇതിലും ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. അങ്ങനെ കഥ പറയാനേ എനിക്ക് അറിയൂ എന്നതാണ് സത്യം. പക്ഷേ, അവ പലതും അനുഭവങ്ങളുടെ നിര്‍വ്വചനമാണ്. നാമീ ഭൂമിയില്‍ ജീവിക്കാനുള്ള കാരണങ്ങളില്‍ ഒന്ന് പ്രണയമല്ലാതെ മറ്റൊന്നുമല്ല എന്ന ചിന്തയാണ് ഈ കഥാസമാഹാരം സമ്മാനിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും പ്രണയത്തെ സ്വീകരിക്കാനുള്ള പക്വത നമ്മുടെ സമൂഹത്തിന് ഇനിയും കൈവന്നിട്ടില്ല എന്ന സങ്കടവും ഈ പുസ്തകം പങ്കുവെക്കുന്നു.

പുസ്തകപ്രസാധനം ഏറ്റെടുത്ത ലിപി അക്ബറിന് കൂപ്പുകൈ. പുസ്തകത്തിന് അര്‍ത്ഥവത്തായ വിലയിരുത്തല്‍ നല്‍കിയ പ്രശസ്ത കവിയും വാഗ്മിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആലങ്കോട് ലീലാകൃഷ്ണന് അളവറ്റ കടപ്പാട് അറിയിക്കുന്നു. ഇതിലെ കഥകള്‍ക്ക് ചിത്രപരിഭാഷ നല്‍കിയ ആത്മമിത്രം ഗിരീഷ് മൂഴിപ്പാടത്തിന് നന്ദി. പുസ്തകം കമനീയമെങ്കില്‍ അത് രാജേഷ് ചാലോടിന്റെ കവര്‍ ചിത്രത്തിന്റെ മിടുക്ക്. നന്ദിയും വിലപ്പെട്ട സ്‌നേഹവും അറിയിക്കുന്നു.

ഈ പുസ്തകം എഴുതിത്തുടങ്ങുമ്പോള്‍ ഞങ്ങളുടെ പ്രിയപ്പെട്ട ഉപ്പ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ എഴുത്തിന്റെ വേളയില്‍ എപ്പഴോ മറിഞ്ഞുപോയ ഒരു പുസ്തകത്താളുപോലെ ആ സ്‌നേഹം ഞങ്ങളെയും പ്രിയപ്പെട്ട ഉമ്മയെയും തനിച്ചാക്കി കടന്നുപോയി. അതുകൊണ്ട്തന്നെ ഈ പുസ്തകം ഉപ്പയുടെ ഓര്‍മ്മകളില്‍ ജീവിക്കുന്ന ഉമ്മാക്ക് സമര്‍പ്പിക്കുന്നു.

സ്‌നേഹാദരങ്ങള്‍,
എം.എ. സുഹൈല്‍

Brand

M.A. SUHAIL

എം.എ. സുഹൈല്‍ സ്വദേശം മലപ്പുറം ജില്ലയിലെ അരീക്കോട്. ജനനം 1966 മെയ് 22ന്. മൂര്‍ക്കനാട് സുബുലുസ്സലാം ഹൈസ്‌കൂള്‍, എം.ഇ.എസ്. മമ്പാട് കോളേജ്, കോ-ഓപറേറ്റീവ് കോളേജ് മഞ്ചേരി, സൈക്കോളജിക്കല്‍ കൗണ്‍സിലിംഗില്‍ പി.ജി.ഡി.പി.സി ഡിഗ്രി. അധ്യാപനത്തോടൊപ്പം സ്‌കൂള്‍, കോളേജ് തലങ്ങളിലും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും മറ്റു വിവിധ മേഖലകളിലും ആയിരത്തിലധികം മോട്ടിവേഷന്‍ ക്ലാസുകള്‍ നല്‍കിയിട്ടുണ്ട്. ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. സിനിമ-സീരിയല്‍ അഭിനയരംഗത്തും നാടകരചനാരംഗത്തും സംഗീതസംവിധായകനായും ടിവി അവതാരകനായും കഴിവു തെളിയിച്ച സുഹൈലിന് യുണൈറ്റഡ് ഹ്യൂമണ്‍ കെയര്‍ ഇന്റര്‍നാഷണല്‍ യു.എസ്.എയുടെ മഹാത്മാഗാന്ധി പീസ് പുരസ്‌കാരം(2018), സേവ് അരീക്കോട് അച്ചീവ്‌മെന്റ് അവാര്‍ഡ്, സാംസ്‌കാരിക സഞ്ചാരം-തനിമ കലാസാഹിത്യവേദി പുരസ്‌കാരം, പ്രിയദര്‍ശിനി കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ മാന്‍ ഓഫ് മോട്ടിവേഷന്‍ പുരസ്‌കാരം, റൈസ് സ്‌കൂള്‍ ഓഫ് മോട്ടിവേഷന്‍ പുരസ്‌കാരം, വോയ്‌സ് പ്രവാസി കൂട്ടായ്മയുടെ മാന്‍ ഓഫ് ഇന്‍സ്പിരേഷന്‍ പുരസ്‌കാരം, ഇന്ദിരാ പ്രിയദര്‍ശിനി അറിവ് പുസ്തക പുരസ്‌കാരം, നാഷനല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ പുസ്തക പുരസ്‌കാരം, യുവകലാ സാഹിതി കലാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കൃതികള്‍ : മിടുക്കരാവാന്‍ 100 നല്ല പാഠങ്ങള്‍ ജീവിതവിജയം അറിവും തിരിച്ചറിവും പ്രണയമഴക്കാലം ജനനം മുതല്‍ മരണം വരെ ഭാര്യ : റാഷിദ മക്കള്‍ : നൈജല്‍ഹാന്‍ ഹെഗിന്‍ഹാന്‍ വിലാസം : 'ആഗ്‌നസ്' കൊഴക്കോട്ടൂര്‍ അരീക്കോട് പി.ഒ., 673 639 മലപ്പുറം ജില്ല. samareacodeartist@gmail.com Ph: 9447163259

Reviews

There are no reviews yet.

Be the first to review “PRANAYA VIRUS”
Review now to get coupon!

Your email address will not be published. Required fields are marked *