ROOMI PARANJHA KATHAKAL

325.00

റൂമി പറഞ്ഞ കഥകള്‍
(കഥകള്‍)

നിത്യചൈതന്യയതി

പേജ്: 325

 

പേര്‍ഷ്യന്‍ കവികളില്‍ അഗ്രഗണ്യനായ
മൗലാന ജലാലുദ്ദീന്‍ റൂമിയുടെ
മസ്‌നവി എന്ന വിശിഷ്ട ഗ്രന്ഥത്തില്‍ നിന്നുള്ള കഥകളാണ്
ഈ കൃതിയുടെ ഉള്ളടക്കം.
നിത്യചൈതന്യയതിയുടെ അതീവ
ഹൃദ്യമായ പുനരാവിഷ്‌ക്കാരം

325.00

Add to cart
Buy Now

റൂമി

വിശ്വപ്രസിദ്ധ സൂഫിയും ഇലാഹി അനുരാഗത്തിന്റെ ആത്മാവറിഞ്ഞ അപൂറ്വം ജ്ഞാനികളില് ഒരാളുമാണ് മൗലാന ജലാല്‍ അദ്ദീന്‍ മുഹമ്മദ് റൂമി(റ) (1207-1273). പതിമൂന്നാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കവിയും സൂഫി സന്യാസിയുമായിരുന്നു. ഇന്നത്തെ അഫ്ഗാനിസ്ഥാനിലുള്ള ബാല്‍ഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ജീവിതത്തിന്റെ ഏറിയ പങ്കും ഇന്നത്തെ തുര്‍ക്കിയിലെ കോന്യയില്‍ അതായത് പഴയ റോമ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശത്ത് കഴിഞ്ഞതിനാല്‍ റൂമി എന്ന വിശേഷണ നാമത്തില്‍ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കവിതകളും അദ്ധ്യാപനങ്ങളും വിശ്വോത്തരവും ഒട്ടനേകം ലോകഭാഷകളിലേയ്ക്കു വിവര്‍ത്തനം ചെയ്യപ്പെട്ടവയുമാണ്.

 

റൂമിയുടെ ആത്മീയ ഈരടികള്‍ എന്നറിയപ്പെടുന്ന മസ്‌നവി എ മഅനവി എന്ന കൃതിയാണ് ഇദ്ദേഹത്തിന്റെ രചനകളില്‍ ഏറ്റവും പ്രശസ്തമായത്. ദിവാന്‍ എ കബീര്‍ എന്ന കൃതിയും പ്രശസ്തമാണ്.

 

സൂഫിസത്തിന്റേയോ, ഇസ്ലാമിന്റേയോ മറ്റേതെങ്കിലും മതത്തിന്റെയോ മാത്രം വീക്ഷണം പുലര്‍ത്തുന്നതല്ല റൂമിയുടെ ലോകം. അത് വിശ്വസ്‌നേഹത്തിലും ഏകദൈവത്തിന്റെ അനന്യതയിലും ഊന്നിയതാണ്.

 

Brand

Nithy Chaithanyayathi

നിത്യചൈതന്യയതി 1924 നവംബര്‍ 2ന് പത്തനംതിട്ട താലൂക്കിലെ മുറിഞ്ഞകല്ലില്‍ ജനിച്ചു. 1952ല്‍ നടരാജഗുരുവിന്റെ ശിഷ്യനായി. ഫിലോസഫിയില്‍ എം.എ. ബിരുദം നേടിയശേഷം കൊല്ലം ശ്രീനാരായണ കോളേജിലും മദ്രാസ് വിവേകാനന്ദ കോളേജിലും അധ്യാപകനായിരുന്നു. 1956 മുതല്‍ 1959വരെ ബോംബെ, കാശി, ഹരിദ്വാര്‍, ഋഷികേശം എന്നിവിടങ്ങളിലുള്ള ആശ്രമങ്ങളില്‍ താമസിച്ച് വേദാന്തം, ന്യായം, യോഗം തുടങ്ങിയവ അഭ്യസിച്ചു. 1963 മുതല്‍ 1967 വരെ ഡല്‍ഹിയിലെ സൈക്കിക് ആന്റ് സ്പിരിച്വല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍, 1969 മുതല്‍ 1984 വരെ ആസ്‌ത്രേലിയ, അമേരിക്ക, ഇംഗ്ലണ്ട്, യൂറോപ്പ് എന്നിവിടങ്ങളിലെ സര്‍വ്വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസര്‍, 1984 മുതല്‍ മരിക്കുന്നതുവരെ ഫേണ്‍ ഹില്‍ ഗുരുകുലത്തില്‍ നാരായണഗുരുകുലത്തിന്റെയും ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റിയുടെയും അധിപന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. നളിനി എന്ന കാവ്യശില്പം 1977ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. വേദാന്തപരിചയം, കുടുംബശാന്തി ഒരു മനഃശാസ്ത്രസാധന, ഗുരുവും ശിഷ്യനും, ഭഗവത്ഗീതാ സ്വാദ്ധ്യായം, ഇമ്പം ദാമ്പത്യത്തില്‍, നടരാജഗുരുവും ഞാനും, രോഗം ബാധിച്ച വൈദ്യരംഗം, ജനനീനവരത്‌നമഞ്ജരി, മൂല്യങ്ങളുടെ കുഴമറിച്ചില്‍, ദൈവം സത്യമോ മിഥ്യയോ?, സത്യത്തിന്റെ മുഖങ്ങള്‍, മനഃശാസ്ത്രം ജീവിതത്തില്‍, തത്ത്വമസി: തത്ത്വവും അനുഷ്ഠാ നവും, ബൃഹദാരണ്യകോപനിഷത്ത് തുടങ്ങി 112 മലയാള കൃതികളും Neither this Nor that But...Aum, Psychology of Darsanamala, Love and Devotion തുടങ്ങി 58 ഇംഗ്ലീഷ് കൃതികളും. 1999 മെയ് 14ന് യശഃശരീരനായി.  

Rumi

വിശ്വപ്രസിദ്ധ സൂഫിയും ഇലാഹി അനുരാഗത്തിന്റെ ആത്മാവറിഞ്ഞ അപൂറ്വം ജ്ഞാനികളില് ഒരാളുമാണ് മൗലാന ജലാല്‍ അദ്ദീന്‍ മുഹമ്മദ് റൂമി(റ) (1207-1273). പതിമൂന്നാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കവിയും സൂഫി സന്യാസിയുമായിരുന്നു. ഇന്നത്തെ അഫ്ഗാനിസ്ഥാനിലുള്ള ബാല്‍ഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ജീവിതത്തിന്റെ ഏറിയ പങ്കും ഇന്നത്തെ തുര്‍ക്കിയിലെ കോന്യയില്‍ അതായത് പഴയ റോമ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശത്ത് കഴിഞ്ഞതിനാല്‍ റൂമി എന്ന വിശേഷണ നാമത്തില്‍ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കവിതകളും അദ്ധ്യാപനങ്ങളും വിശ്വോത്തരവും ഒട്ടനേകം ലോകഭാഷകളിലേയ്ക്കു വിവര്‍ത്തനം ചെയ്യപ്പെട്ടവയുമാണ്. റൂമിയുടെ ആത്മീയ ഈരടികള്‍ എന്നറിയപ്പെടുന്ന മസ്‌നവി എ മഅനവി എന്ന കൃതിയാണ് ഇദ്ദേഹത്തിന്റെ രചനകളില്‍ ഏറ്റവും പ്രശസ്തമായത്. ദിവാന്‍ എ കബീര്‍ എന്ന കൃതിയും പ്രശസ്തമാണ്. സൂഫിസത്തിന്റേയോ, ഇസ്ലാമിന്റേയോ മറ്റേതെങ്കിലും മതത്തിന്റെയോ മാത്രം വീക്ഷണം പുലര്‍ത്തുന്നതല്ല റൂമിയുടെ ലോകം. അത് വിശ്വസ്‌നേഹത്തിലും ഏകദൈവത്തിന്റെ അനന്യതയിലും ഊന്നിയതാണ്.  

Reviews

There are no reviews yet.

Be the first to review “ROOMI PARANJHA KATHAKAL”
Review now to get coupon!

Your email address will not be published. Required fields are marked *