വൃദ്ധസദനം
ടി. വി. കൊച്ചുബാവ
ഡിസംബറിലെ ഒരു തണുത്ത പ്രഭാതത്തിൽ
രണ്ടാം ഭാര്യ സാറയുടെ നിർബന്ധത്തിനു
വഴങ്ങി സിറിയക് ആന്റണി എന്ന അൻപത്തി
യഞ്ചുകാരൻ വൃദ്ധസദനത്തിലെത്തുന്നു;
ഒരു തുള്ളി കണ്ണീരായി നമ്മുടെ ഹൃദയത്തി
ലലിയാൻ. പുറംലോകത്തിലെ താത്പര്യങ്ങളും
ഇടപെടലുകളുമാണ് അവിടത്തെ അന്തേവാസി
കളുടെ ക്രിയകൾക്കും നിഷ്ക്രിയതകൾക്കും
കളമൊരുക്കുന്നത്. വൃദ്ധന്മാരല്ല, വാർദ്ധക്യം
ഒരു രോഗമോ ശാപമോ ആക്കുന്ന വ്യവസ്ഥ
യുടെ കാവൽക്കാരാണ് വൃദ്ധസദനം പണിയു
ന്നത്. അവർക്കുവേണ്ടി ഉയർത്തപ്പെട്ടതാണ്
കൊച്ചുബാവയുടെ വൃദ്ധസദനം എന്ന നോവൽ.
Reviews
There are no reviews yet.