Anuragaganampole – Yousafali Kechery

440.00

Category : Collection of Songs
ISBN : 978818802
Binding : Normal
Publishing Date :2020
Publisher : Lipi Publications
Edition : 1
Number of pages : 400
Language : Malayalam

440.00

Add to cart
Buy Now
Categories: ,

യൂസഫലി കേച്ചേരി

മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും ചലച്ചിത്രസം‌വിധായകനുമായിരുന്നു യൂസഫലി കേച്ചേരി (ജീവിതകാലം:1934 മേയ് 16 – 2015 മാർച്ച് 21). കേരള സാഹിത്യ അക്കാദമിയുടെ മുൻ അദ്ധ്യക്ഷനായിരുന്നു.

1934 മെയ് 16-ന്‌ തൃശ്ശൂർ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ചീമ്പയിൽ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ചു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്ന് ബി.എ. എടുത്ത അദ്ദേഹം പിന്നീട് ബി.എൽ (ഇന്നത്തെ LLB) നേടി. വക്കീലായി ജോലിചെയ്തിട്ടുണ്ട് അദ്ദേഹം.

മൂത്ത സഹോദരൻ എ.വി. അഹമ്മദിന്റെ പ്രോത്സാഹനവും പ്രേരണയുമാണ്‌ യൂസഫലിയെ സാഹിത്യരംഗത്ത് ചുവടുറപ്പിക്കാൻ സഹായിച്ചത്. 1954 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ യൂസഫലിയുടെ ആദ്യ കവിത “കൃതാർത്ഥൻ ഞാൻ” പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്കൃതപണ്ഡിതൻ കെ.പി. നാരായണപിഷാരടിയുടെ കീഴിൽ സംസ്കൃതം പഠിച്ചു അദ്ദേഹം. ഇന്ത്യയിൽതന്നെ സംസ്കൃതത്തിൽ മുഴുനീളഗാനങ്ങൾ എഴുതിയ ഒരേയൊരു കവി യൂസഫലിയാണ്‌. യൂസഫലിയുടെ ആദ്യത്തെ ഗ്രന്ഥം “സൈനബ”യാണ്‌. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ അദ്ദേഹം എഴുതി.[1]

1963-ലാണ്‌ ചലച്ചിത്രഗാനരചനാരംഗത്തേക്ക് ഇദ്ദേഹം കടന്നുവരുന്നത്. “മൂടുപടം” എന്ന ചിത്രത്തിനാണ്‌ ആദ്യമായി ഗാനങ്ങൾ രചിച്ചത്. “മഴ” എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ൽ ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി. മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സം‌വിധാനം ചെയ്തിട്ടുണ്ട്. 1979-ൽ സം‌വിധാനം ചെയ്ത “നീലത്താമര” എന്ന അദ്ദേഹത്തിന്റെ ചിത്രം (എം.ടി യുടെ കഥ) 2009-ൽ ലാൽജോസ് പുന:സൃഷ്ടിച്ച് (റീമേക്ക്)നീലത്താമര എന്ന പേരിൽ തന്നെ സം‌വിധാനം ചെയ്ത് ഇറക്കി. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഏറെക്കാലം വാർദ്ധക്യസഹജവും അല്ലാത്തതുമായ വിവിധ രോഗങ്ങൾ മൂലം ബുദ്ധിമുട്ടിയ അദ്ദേഹം ശ്വാസകോശ അണുബാധ മൂലം 2015 മാർച്ച് 21-ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ച് അന്തരിച്ചു.[2] മരിയ്ക്കുമ്പോൾ 81 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം കേച്ചേരി പട്ടിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഖദീജയാണ് ഭാര്യ. അഞ്ചുമക്കളുണ്ട്.

Brand

Yousafali Kechery

Reviews

There are no reviews yet.

Be the first to review “Anuragaganampole – Yousafali Kechery”
Review now to get coupon!

Your email address will not be published. Required fields are marked *