അനീന ബിജു 2002 ല്‍ കോഴിക്കോട് ജില്ലയിലെ കൊളത്തറയില്‍ ജനിച്ചു. ബിജു, സുജില എന്നിവരാണ് മാതാപിതാക്കള്‍. തന്നിലെ എഴുത്തുകാരിയെ കണ്ടെത്തിയത് സഹോദരന്‍ അനുഷായിരുന്നു. വിധിയുടെ കൈകളില്‍ അവന്‍ വേര്‍പിരിഞ്ഞെങ്കിലും, സാഹിത്യലോകത്തേക്കുള്ള ഈ ആദ്യ ചുവടുവെപ്പ് അവനുള്ള സമര്‍പ്പണം കൂടിയാണ്. അവന്റെ സ്വപ്‌നങ്ങളുടെ സാക്ഷാത്കാരം കൂടിയാണ് ഈ ആദ്യനോവല്‍. പ്രണയസാഫല്യമായി ജിതിന്‍ ശാന്ത് ക്രിസ്റ്റിയെ വിവാഹം കഴിച്ചു. ഇപ്പോള്‍ കോഴിക്കോട് പൊറ്റമ്മല്‍, എരവത്ത് കുന്ന് ‘ഓക്ക്‌ലാന്‍ഡ്‌സ് ഹൗസില്‍’ താമസിക്കുന്നു.