- Home
- Brands
- Dr. M. Abdul Jaleel
സുആദ് മുഹമ്മദ് അല്‍ സ്വബാഹ്
സുആദ് അല്‍ സബാഹ് (1942), കുവൈത്തി കവയിത്രി, എഴുത്തുകാരി, സാമ്പത്തിക ശാസ്ത്ര വിദഗ്ധ, കുവൈത്ത് ഭരിക്കുന്ന അല്‍ സബാഹ് കുടുംബത്തിലെ ശൈഖ. ഉന്നതവിദ്യാഭ്യാസം കൈറോ യൂണിവേഴ്സിറ്റിയില്‍, സാമ്പത്തിക ശാസ്ത്രത്തില്‍ യു.കെ.യിലെ സറി യൂണിവേഴ്സിറ്റിയില്‍ (University Of Surrey) നിന്നും ഡോക്ടറേറ്റ്.
ഇരുപതോളം കവിതാസമാഹാരങ്ങള്‍, പ്രണയം, സ്ത്രീ സ്വത്വം, പുരുഷാധിപത്യ വിമര്‍ശനം തുടങ്ങിയവ കവിതയിലെ മുഖ്യ വിഷയങ്ങള്‍. പതിമൂന്നാം വയസ്സില്‍ വിമാനത്തില്‍ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട ആദ്യ പുത്രന് മുബാറകിന്റെയും, 1991-ല്‍ മരണപ്പെട്ട കുവൈത്ത് ഭരണാധികാരിയായിരുന്ന പ്രിയതമന് അബ്ദുല്ലാഹ് മുബാറകിന്റെയും ഓര്‍മകളും ഈ സമാഹാരത്തിലുണ്ട്.
ഡോ. എം. അബ്ദുല്‍ ജലീല്‍
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരില്‍ മോഴിക്കല്‍ ഉമ്മറിന്റെയും നെല്ലിക്കാട്ട് നഫീസയുടെയും മകനായി ജനനം. ശാന്തപുരം അല്ജാമി അയില് ബിരുദതലത്തില്‍ പഠനം. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് അറബിസാഹിത്യത്തില്‍ പി.എച്ച്.ഡി., അണ്ണാമലൈ യൂണിവേ ഴ്സിറ്റിയില്‍ നിന്നും ലിംഗ്വിസ്റ്റിക്സില്‍ പി.ജി. എന്നിവ കരസ്ഥമാക്കി. ദേശീയ-അന്തര്‍ദേശീയ ജേര്‍ണലുകളില്‍ ഇരുപതോളം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ കോഴിക്കോട് ഫാറൂഖ് കോളേജില്‍ അറബി വിഭാഗം അസിസ്റ്റന്റ് പ്രാഫസര്‍.
കൃതികള്‍: കമ്മ്യൂണിക്കേറ്റീവ് സ്കില്‍സ് ഇന്‍ അറബിക്, മോഡേണ്‍ സ്റ്റാന്‍ഡേര്‍ഡ് അറബിക്, ക്ലാസിക്കല്‍ അറബിക് ലിറ്ററേച്ചര്‍.
ഭാര്യ: ഫൗസിയ മോള് ചേലേമ്പ്ര
മക്കള്‍: ഹാല മര്‍യം, ഐഷ യാര.