- Home
- Brands
- DR. VENUGOPALAN P.P.
ഡോ. വേണുഗോപാലന്‍ പി.പി
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് വൈദ്യശാസ്ത്ര ബിരുദവും പിന്നിട് അനസ്‌തേഷ്യോളജിയില്‍ ബിരുദാനന്ത ബിരുദവും എടുത്തു. അമേരിക്കയിലെ ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നൂതന വൈദ്യശാസ്ത്രശാഖയായ എമര്‍ജന്‍സി മെഡിസിനില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍. കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ എമര്‍ജന്‍സി വിഭാഗം തലവന്‍, പിന്നീട് ആസ്റ്റര്‍ ഗ്രൂപ്പിന്റെ ഇന്ത്യന്‍ ആശുപത്രികളിലെ എമര്‍ജന്‍സി വിഭാഗത്തിന്റെ ഡയറക്ടര്‍, മിംസ് അക്കാദമിയുടടെ ഡെപ്യൂട്ടി ഡയറക്ടര്‍, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ റീജിനല്‍ ഫാക്കല്‍റ്റി, ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയുടെ സൈറ്റ് ഡയറക്ടര്‍, കമ്യൂണിറ്റി ബേസ്ഡ് ആംബുലന്‍സ് നെറ്റ്‌വര്‍ക്കായ എയ്ഞ്ചല്‍സ് (ആക്റ്റീവ് നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സി ലൈഫ് സേവേര്‍സ്)ന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറും, ഐ.എം.എ. ആക്റ്റ്‌ഫോഴ്‌സിന്റെ സംസ്ഥാന സെക്രട്ടറി തുടങ്ങി ഒട്ടനവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. ദേശീയ പരീക്ഷാബോര്‍ഡില്‍ പരീക്ഷകന്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ട്രോമാകെയര്‍, ആസ്റ്റര്‍ സി.എം. ഹെല്‍ത്ത് കെയര്‍, ഐ.എം.എ, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍, ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ്, എം.എസ്.എസ് തുടങ്ങി ഒട്ടനവധി സംഘടനകള്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. രാജീവ് ഗാന്ധി ജീവന്‍ രക്ഷാ പുരസ്‌കാരം, ഇ.എം.എസ്. ഏഷ്യാ അവാര്‍ഡ്, സെമി നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്, ഫാദര്‍ ഓഫ് എമര്‍ജന്‍സി മെഡിസിന്‍ ഇന്‍ കേരള അവാര്‍ഡ് 2019-ല്‍ 28543 പേര്‍ക്ക് എട്ടു മണിക്കൂറിനുള്ളില്‍ പരിശീലനം നല്‍കി വേര്‍ഡ് ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ച പരിപാടിയില്‍ മുഖ്യപരിശീലകന്‍, എന്നിവ ഡോ. വേണുഗോപാലിന്റെ നേട്ടങ്ങളില്‍ ചിലതുമാത്രം. സമകാലികങ്ങളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനില്ക്കുന്ന ഡോക്ടര്‍ മലപ്പുറം ജില്ലയിലെ ഏലം കുളത്തുകാരനാണ്. ഭാര്യ: ഡോ. ബേബി സുപ്രിയ. മകള്‍: നീതു, മരുമകന്‍ കമല്‍ദേവ് (ഇംഗ്ലണ്ടില്‍ എമര്‍ജന്‍സി മെഡിസിന്‍ ഡോക്ടര്‍മാര്‍).