- Home
- Brands
- FEBINA RASHID
ഫെബിന റഷീദ്
അഡ്വക്കേറ്റ് ചെമ്മേരിന്റവിട ഇബ്രാഹിമിന്റെയും മുറിച്ചാണ്ടി കദീജയുടെയും മകള്‍. വിവാഹം കഴിച്ചത് എലത്തൂര്‍ വാളിയില്‍ പരേതനായ മൊയ്ദീന്‍ കോയ ഹാജിയുടെ മകന്‍ റഷീദ്. രണ്ട് മക്കള്‍. നിഹാദ്, ഫാത്തിമത് അമീന.
എട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതയും, ബാലസാഹിത്യവും ഓര്‍മ്മപുസ്തകവും ഡയറി കുറിപ്പുകളും അതില്‍ പെടുന്നു.
ലഭിച്ച പ്രധാനപ്പെട്ട ചില പുരസ്‌കാരങ്ങള്‍: ധാര്‍മികത കവിത പുരസ്‌കാരം, വിജില്‍ സ്‌പോണ്‍സര്‍ഡ് അവാര്‍ഡ്, വനിത കുഞ്ഞിക്കഥ പുരസ്‌കാരം, ജമായത് ഇസ്ലാമി നടത്തിയ മത്സരത്തില്‍ കവിത പുരസ്‌കാരം, മിന്നുവിന്റെ പ്രാവ് എന്ന പുസ്തകത്തിന് ബുക്ക് കഫെ സാഹിത്യ പുരസ്‌കാരം, ഡി.വൈ.എഫ്.ഐ. നടത്തിയ കവിതാമത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡിക്യുന്‍സ് ഹിദായ നടത്തിയ മദ്ഹ് ഗാനമത്സരത്തില്‍ ഒന്നാം സ്ഥാനം. നൂറോളം സൃഷ്ടികള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിന്നുവിന്റെ പ്രാര്‍ത്ഥന എന്ന ബാലസാഹിത്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിദൂരവിദ്യാഭ്യാസത്തിലൂടെ മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.
ഇപ്പോള്‍ നടക്കാവ് പണിക്കര്‍ റോഡില്‍ താമസിക്കുന്നു.
വിലാസം:
ഫെബിന റഷീദ്
സ്‌കൈ ലൈന്‍ ഒനിക്‌സ്
പണിക്കര്‍ റോഡ്,
നടക്കാവ്, കോഴിക്കോട്
പിന്‍ – 673 011