- Home
- Brands
- Fr. Biju P. Thomas

ഫാ. ബിജു പി. തോമസ്
1969 ജൂണ്‍ 18ന് പുതുപ്പറമ്പില്‍ പി.ടി. തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകനായി ജനിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നു ചരിത്രത്തില്‍ ബിരുദവും. കോട്ടയം പഴയസെമിനാരിയില്‍ പഠിച്ചു. സെനറ്റ് ഓഫ് സെറാമ്പൂരില്‍ നിന്നു വേദശാസ്ത്രത്തില്‍ ബിരുദവും ഉദയപ്പൂര്‍ സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ നിന്ന് ബിരുദാനനന്തര ബിരുദവും ബ്രിട്ടീഷ് കൗണ്‍സിലില്‍ നിന്ന് ഡിപ്ലോമയും കരസ്ഥമാക്കി. മദ്രാസ്, ഡല്‍ഹി ഭദ്രാസനങ്ങളില്‍ വിവിധ ദേവാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ അഖില മലങ്കര ബാലസമാജം വൈസ് പ്രസിഡന്റ്, കൊച്ചി ഓര്‍ത്തഡോക്സ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഡയറക്ടര്‍, ക്രൈസ്തവ സാഹിത്യസമിതി ബോര്‍ഡ് മെംബര്‍, ഗ്ലോറിയ ന്യൂസ് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മുംബൈ പന്‍വേല്‍ സെന്റ്തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സ്ഥാപക ഡയറക്ടേര്‍സില്‍ ഒരാളാണ്. വിവിധ സ്കൂളുകളുടെ ഉപദേഷ്ടാവും പ്രചോദനാത്മക പ്രഭാഷകനുമാണ്.
കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഗള്‍ഫ് റീജന്‍ സ്ഥാപക പ്രസിഡന്റ്, നോര്‍ത്ത് വെസ്റ്റ് ഇന്ത്യ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി, ഡല്‍ഹി പാസ്റ്റേഴ്സ് ഫെലോഷിപ്പ് ട്രഷറര്‍, ലുധിയാന ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് കൗണ്‍സില്‍ അംഗം, ഡല്‍ഹി ഭദ്രാസന വൈദികസംഘം വൈസ് പ്രസിഡന്റ്, MGOCSM വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സമാധാനപ്രവര്‍ത്തനങ്ങള്‍ക്ക് Inter religous and International Federation for World Peace എന്ന അമേരിക്കയിലുള്ള പ്രസ്ഥാനം അംബാസഡര്‍ ഓഫ് പീസ് അവാര്‍ഡ് നല്കി ആദരിച്ചിട്ടുണ്ട്. HIV/AIDS, കുട്ടികളുടെ അവകാശങ്ങള്‍, സംരക്ഷണം എന്നീ വിഷയങ്ങളില്‍ ദേശീയ അന്തര്‍ദ്ദേശീയ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ പാമ്പാടിത്തിരുമേനി, Rejoice in Prayer, The Saint of Parumala, പരുമലയിലെ പരിശുദ്ധന്, കുരിശിന്റെ വിജയം, വെളിച്ചത്തിന്റെ മന്ദഹാസം, കാതോലിക്കേറ്റിന്റെ കാവല്ഭടന്, വചനത്തിന്റെ വിത്തുകള്‍, മലങ്കരയുടെ മണിമുത്തുകള്‍, മലങ്കരയുടെ സ്ഥാനപതി, ഉമ്മന്‍ ചാണ്ടി: നന്മയുടെ പുണ്യവാളന്, വചനത്തിന്റെ ഹൃദയവയല്, ഓര്‍ത്തഡോക്സിയുടെ വഴിത്താരയില്‍ എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്തായുടെ പൊരുള്‍തേടി, വിശ്വാസത്തിന്റെ വഴിത്താരയില്‍, അനുദിന ധ്യാനവിചാരങ്ങള്‍ എന്നീ ഗ്രന്ഥങ്ങള്‍ എഡിറ്റ് ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. വിവിധ വിഷയങ്ങളില്‍ നാനൂറില്പരം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
ഭാര്യ: നിരണം പനയ്ക്കാമറ്റത്ത് സഖറിയ കോറെപ്പിസ്കോപ്പായുടെ മകള്‍ ഹെലന്.
മക്കള്‍: ഡി. ആല്‍ബി, ആന്‍ഡ്രൂ, ആരോന്‍.
വിലാസം:
പനയ്ക്കാമറ്റം,
നിരണം പി.ഒ., തിരുവല്ല – 689 621
Mob: +91 9745659263
E-mail: frbijupthomas@gmail.com