- Home
- Brands
- Ganga Devi Kunjamma
ഗംഗാദേവി കുഞ്ഞമ്മ
ഗംഗാദേവി കുഞ്ഞമ്മ 1967 ഏപ്രില്‍ അഞ്ചിന് ആലപ്പുഴജില്ലയിലെ മാവേലിക്കര കൊയ്പ്പള്ളി കാരാണ്മയില്‍ കോട്ടയ്ക്കകത്ത് (എം.പി. നഗര്‍) ജനിച്ചു. കെ.പി.പരമേശ്വര കുറുപ്പ്, പി.കെ. സുമതികുട്ടി കുഞ്ഞമ്മ എന്നിവര്‍ മാതാപിതാക്കള്‍. വിദ്യാര്‍ത്ഥിനിയായിരിക്കെ തന്നെ നിരവധി അവകാശ സമരപോരാട്ടത്തില്‍ പങ്കെടുത്ത് ശ്രദ്ധ നേടി.
കുരുവാറ്റ – മാവേലിക്കര എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.
പ്രഭാഷകയും ചിത്രകാരിയുമാണ്.
മാവേലിക്കര രവിവര്‍മ്മ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ചിത്രകലാ പ്രദര്‍ശനം നടത്തിയിട്ടുണ്ട്.
സ്ത്രീശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. കുട്ടനാടിന്റെ പാരിസ്ഥിതിക വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നു.
‘അനിയന്‍ തലയാറ്റുംപിള്ളിയുടെ കാലം, കഥ, കാഴ്ചപ്പാട്’ എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ രചനയില്‍ ഡോ. സജിദ് ഖാന്‍ പനവേലിയോടൊപ്പം സഹകരിച്ചു.
എ.പി.ജെ. അബ്ദുല്‍ കലാം പഠന കേന്ദ്രം ഡയറക്ടററായി പ്രവര്‍ത്തിക്കുന്നു.
പ്രഥമ കൃതിയാണ് ഇത്.
ഭര്‍ത്താവ്: പി.സി. പ്രസന്ന കുമാര്‍.
മക്കള്‍: വിഷ്ണു പി. കുമാര്‍, ഡോ. പാര്‍വതി.ജി,
മരുമക്കള്‍: രാഹുല്‍ ജി. കൃഷ്ണന്‍, രശ്മി പി നായര്‍.
ചെറുമക്കള്‍ : ഋഷിത, ഋഷ്വിക്, പാര്‍ത്ഥിവ് കൃഷ്ണ
വിലാസം:
പുത്തന്‍പുരയില്‍, ചിങ്ങോലി പി.ഒ.
ആലപ്പുഴ ജില്ല.
Email : devi_ganga @hotmail.com