ഹാരിസ് അമീര്‍ അലി
ഇന്ത്യയിലും വിദേശത്തുമായി അറിയപ്പെടുന്ന മലയാളി ട്രാവല്‍ ബ്ലോഗര്‍. കേരളത്തില്‍ തൃശൂര്‍ മാളയില്‍ ജനനം. പിതാവ്: അമീര്‍ അലി, മാതാവ്: നൂര്ജഹാന് സെന്റ്റ് ആന്റണീസ് സ്കൂള്‍ മാള, നെഹ്റു കോളേജ്, ചാലക്കുടി ഐ.ടി.ഐ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെല്‍ഡിങ് ടെക്നോളജി എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി. ആറു വര്‍ഷത്തോളം പ്രവാസ ജീവിതം നയിച്ചു. 18 വര്‍ഷത്തോളമായി ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നു.
വിവിധ രാജ്യങ്ങളിലൂടെ സഞ്ചാരിച്ച് വ്യത്യസ്ത സംസ്കാരവും ജീവിതവും പരിചയപ്പെടുത്തി സാധാരണക്കാരെയും യാത്ര ചെയ്യാന്‍ പ്രേരിപ്പിച്ചു. അതിന്റെ ഭാഗമായി 2018ല്‍ ഹാരിസ് അമീറലി എന്ന യൂട്യൂബ് ചാനല്‍ ആരംഭിച്ചു. യാത്ര അനുഭവങ്ങളും, നിര്‍ദേശങ്ങളും, സമഗ്രവിവരങ്ങളും യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാ റ്റ്ഫോമിലൂടെ പങ്കുവെക്കുന്നു. വിദേശയാത്ര, പഠനം, ജോലി, തുടങ്ങിയ സേവനങ്ങള്‍ നല്‍കിക്കൊണ്ട് റോയല്‍ സ്കൈ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം എറണാകുളം കളമശ്ശേരിയില്‍ പ്രവര്‍ത്തനം തുടരുന്നു.
Chat with Us