Product Filter

ജീജോ തച്ചന്‍

പത്രപ്രവര്‍ത്തകനും കവിയും നാടകകൃത്തുമായ
ജീജോ അഗസ്റ്റിന്‍ തച്ചാംപുറത്ത് 1964-ല്‍ പാലായ്ക്കു സമീപം കൊടുമ്പിടിയില്‍ ജനിച്ചു.
പാലാ സെന്റ് തോമസ് കോളേജില്‍നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും, മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
1990-ല്‍ ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ന്യൂഡല്‍ഹി ഇന്ന്, മംഗളം, മാധ്യമം, ഏഷ്യാനെറ്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ലേഖകനായി സേവനമനുഷ്ഠിച്ചു. 1991-ലെ പൊതുതിരഞ്ഞെടുപ്പ് രാജ്യത്തുടനീളം സഞ്ചരിച്ച് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര പ്രതിരോധ മന്ത്രാലയം നടത്തിയ യുദ്ധകാര്യ റിപ്പോര്‍ട്ടിങ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുടര്‍ന്ന്, സദ്‌വാര്‍ത്ത ദിനപ്പത്രത്തിന്റെ കൊച്ചി ബ്യൂറോ ചീഫ്, ധനം ബിസിനസ്സ് വാരികയുടെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്, ഫിനാന്‍ഷ്യല്‍ എക്സ്പ്രസിന്റെ ചീഫ് സബ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
2000-ല്‍ ബ്രൂണെയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ന്യൂസ് എക്സ്പ്രസ് പത്രത്തില്‍ ബിസിനസ്സ് എഡിറ്ററായി ചേര്‍ന്നു. പിന്നീട് ഗള്‍ഫ് ടുഡേ (ഷാര്‍ജ), ഖലീജ് ടൈംസ് (യു.എ.ഇ.), ഡിഎന്‍എ
(മുംബൈ), ഡെക്കാണ്‍ ക്രോണിക്കിള്‍ (ചെന്നൈ, ഹൈദരാബാദ്), ഒറീസ്സ
പോസ്റ്റ് (ഭുവനേശ്വര്‍), ബോര്‍ണിയോ ബുള്ളറ്റിന്‍ (ബ്രൂണെ) തുടങ്ങിയ പ്രമുഖ പത്രങ്ങളില്‍ ഉന്നത പദവികള്‍ വഹിച്ചു. നിലവില്‍ യുഎഇ ആസ്ഥാനമായുള്ള ദി ലോ റിപ്പോര്‍ട്ടര്‍ എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ എക്‌സിക്യൂട്ടിവ് എഡിറ്ററാണ്. ജീജോ അഗസ്റ്റിന്‍, തച്ചന്‍ എന്നീ പേരുകളില്‍ നിരവധി കവിതകളും ലേഖനങ്ങളും
പംക്തികളും എഴുതിയിട്ടുണ്ട്. 2011-ല്‍ ആദ്യ കവിതാസമാഹാരമായ ‘തച്ചന്റെ കവിതകള്‍’ പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ സമാഹാരമായ ‘മരണവീട്ടിലെ കവര്‍ച്ച’യുടെ പ്രകാശനം 2024 നവംബറില്‍ നടന്നു.
പിതാവ്: കാലാസാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച, പരേതനായ അഗസ്റ്റിന്‍ ജോസഫ് (റിട്ടയേര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍. മാതാവ്: ത്രേസ്യാമ്മ, രാമപുരം കോട്ടിരിക്കല്‍ കുടുംബാംഗം. പത്‌നി: ലില്ലി, മക്കള്‍ ഡോ. അലന്‍ (യു.കെ.), അബി.

വിലാസം: തച്ചാംപുറത്ത്,
ലയണ്‍സ് ക്ലബ് റോഡ്,
കൊല്ലപ്പള്ളി,
അന്തീനാട് പി.ഒ., പാലാ.
ഫോണ്‍: 0091 9496724068

മെയില്‍: jeejoaugustine@gmail.com
ഫേസ്ബുക്ക് പേജ്: തച്ചന്റെ ആല

Showing the single result