- Home
- Brands
- K K Sree Pilicode

കെ.കെ.ശ്രീ. പിലിക്കോട് (കെ.കെ. ശ്രീവത്സന്‍)
കാസറഗോഡ് ജില്ലയിലെ പിലിക്കോട് സ്വദേശി. കെ.കെ.ശ്രീ. പിലിക്കോട് എന്ന തൂലികാനാമത്തില്‍ മലയാളത്തിലെ ആനുകാലികങ്ങളില്‍ എഴുതുന്നു. പിലിക്കോട് ഗവ: യു.പി. സ്‌കൂള്‍, കരിവെള്ളൂര്‍ എ.വി സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും എം.കോം, കേരള ഗവണ്‍മെന്റിന്റെ പി.ജി.ഡി.ടി (Post Graduate Diploma in Taxation) എന്നീ ബിരുദാനന്തര ബിരുദങ്ങള്‍ നേടി. മാതൃഭൂമി, ദേശാഭിമാനി, സമകാലിക മലയാളം, മാധ്യമം, കുങ്കുമം തുടങ്ങി മലയാളത്തിലെ പല പ്രമുഖ ആനുകാലികങ്ങളിലും വര്‍ത്തമാനപത്രങ്ങളിലും കഥകളും കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉപന്യാസരചനാ മത്സരങ്ങളിലും പ്രസംഗ മത്സരങ്ങളിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ലളിതഗാനങ്ങളും ചില സംഘടനകളുടെ ശീര്‍ഷക ഗാനങ്ങളും രചിക്കുവാനുള്ള അവസരം ലഭിച്ചു. ആകാശവാണിയിലെ യുവവാണി എന്ന പരിപാടിയില്‍ കവിതകള്‍, യു.എ.ഇയിലെ റേഡിയോ നിലയങ്ങളില്‍ സാഹിത്യപരിപാടിയില്‍ പ്രഭാഷണങ്ങള്‍ തുടങ്ങിയവ അവതരിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ കവിയരങ്ങുകളിലും സ്വന്തം കവിതകള്‍ അവതരിപ്പിക്കുവാനുള്ള അവസരം ലഭിച്ചു. ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘ശൈത്യകാലത്തിലെ വിയര്‍പ്പുതുള്ളികള്‍’ എന്ന ലേഖന സമാഹാരം വായനക്കാരുടെ ഇടയില്‍ വളരെ പ്രചാരം നേടുകയുണ്ടായി.
എഴുത്തിനൊപ്പം ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയാണ്. അബുദാബിയിലെ പ്രമുഖ സാംസ്‌കാരിക കേന്ദ്രമായ കേരള സോഷ്യല്‍ സെന്ററിന്റെ ലൈബ്രേറിയന്‍, മീഡിയ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ മൂന്നുവര്‍ഷക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗള്‍ഫിലെ പ്രമുഖ പ്രാദേശിക കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളം മിഷന്റെ അധ്യാപകനായും പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോള്‍ അബുദാബിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫിനാന്‍സ് മാനേജറായ് ജോലി ചെയ്യുന്നു.
അച്ഛന്‍: പി.കെ. കുഞ്ഞികൃഷ്ണന്‍ അടിയോടി (റിട്ടയേര്‍ഡ് പ്രധാനാധ്യാപകന്‍), അമ്മ: രാധ കെ.കെ, ജ്യേഷ്ഠന്‍: രാജീവ് കെ.കെ. (ടാക്‌സ് പ്രാക്ടീഷണര്‍), ഭാര്യ: ചിത്ര ശ്രീവത്സന്‍ (സീനിയര്‍ ഓഡിറ്റര്‍, ക്രസ്റ്റന്‍ മേനോന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ്, അബുദാബി), മക്കള്‍: നവനീത് കൃഷ്ണ, നവമി കൃഷ്ണ (വിദ്യാര്‍ത്ഥികള്‍)
വിലാസം:
‘നവനീതം’
ശ്രീ രയരമംഗലം ഭഗവതി ക്ഷേത്രത്തിന് സമീപം
പിലിക്കോട് -671 310, കാസറഗോഡ് (ജില്ല)
മൊബൈല്‍: 00971505937516
E -mail: kkspoduval@yahoo.com
Website: http://www.kksreepilicode.com