- Home
- Brands
- Kallyani
കല്ല്യാണി (സന്ധ്യ രഘുകുമാര്‍)
അക്ഷരനഗരിയായ കോട്ടയത്ത് ജനനം. 23 വര്‍ഷമായി ദുബായില്‍ താമസിക്കുന്നു. എസ്‌തെറ്റിക് ബ്യൂട്ടി ആന്‍ഡ് ലേസര്‍ തെറാപ്പിസ്റ്റ് ആയി വര്‍ക്ക് ചെയ്യുന്നു.
ദുബായില്‍ സജീവ സാമൂഹ്യ പ്രവര്‍ത്തക. ഓള്‍ കേരള പ്രവാസി അസോസിയേഷന്‍, ബ്ലഡ് ഡോനെഷന്‍ കമ്മിറ്റി അംഗം, ഹോപ് ഓഫ് ലൈഫ് കമ്മിറ്റി അംഗം… തുടങ്ങി നിരവധി സംഘടനകളില്‍ ചേര്‍ന്ന് സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനം നടത്തിവരുന്നു. യു.എ.ഇയില്‍ അറിയപ്പെടുന്ന സോളോ പെര്‍ഫോമര്‍. ഒട്ടനവധി വേദികളില്‍ സോളോ പെര്‍ഫോമന്‍സ് അഥവാ ഏകാങ്ക നാടകങ്ങളിലൂടെ സാമൂഹിക പ്രതിബദ്ധത ഉള്ള വിഷയങ്ങളുമായി സമൂഹത്തിന് നല്ല മെസ്സേജുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. വിവിധ ചാനലുകളില്‍ വാര്‍ത്ത അവതാരികയായും, സ്റ്റേജ് അവതരികയായും ഒക്കെ എല്ലാം മേഖലകളിലും തന്റേതായ രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
അച്ഛന്‍ പീതാംബരന്‍. കെ. കെ. അമ്മ രാധ. രണ്ട് സഹോദരങ്ങള്‍.
ഭര്‍ത്താവ്: രഘുകുമാര്‍. രണ്ട്
മക്കള്‍. ആദിത്യ രഘുകുമാര്‍, അദ്വൈത് രഘുകുമാര്‍.
E-mail: dewdropssandhya@gmail.com