- Home
- Brands
- M.A. Mumthas

എം. എ. മുംതാസ്
കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോത്ത് പി. മൊയ്തീന്‍കുട്ടിയുടെയും, എം.എ. ഉമ്മുല്‍ കുലുസുവിന്റെയും മകളായി ജനനം. പെരിങ്ങോം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ബി.എഡും. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തിലുള്ള ബിരുദാനന്തര ബിരുദവും നേടി. കാസര്‍കോട് ജില്ലയിലെ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്ററി സ്‌കൂളില്‍ ചരിത്ര വിഭാഗം അധ്യാപികയായി ജോലി ചെയ്യുന്നു
മക്കള്‍ :
ഫൈസല്‍ (പി.ജി. വിദ്യാര്‍ത്ഥി, എന്‍.ഐ.ടി. സൂറത്ത്കല്‍)
അഫ്‌സന (സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി)
കൃതികള്‍:
ഓര്‍മ്മയുടെ തീരങ്ങളില്‍ (കവിതാസമഹാരം)
മിഴി(കവിതാ സമാഹാരം)
ടുലിപ്പ് പൂക്കള്‍ വിരിയും കാശ്മീര്‍ താഴ്‌വരയിലൂടെ(യാത്രാവിവരണം)
ഗുല്‍മോഹറിന്‍ ചാരെ (ഓര്‍മ്മക്കുറിപ്പുകള്‍)
പുരസ്‌ക്കാരങ്ങള്‍:
1. ഭാരത് സേവക് സമാജിന്റെ സാഹിത്യമേഖലയിലുള്ള ദേശീയ പുരസ്‌ക്കാരം
2. ജനാധിപത്യ കലാസാഹിത്യവേദിയുടെ അധ്യാപക പ്രതിഭാ പുരസ്‌ക്കാരം
3. ‘മിഴി’ കവിതാസമാഹാരത്തിന് 2023ലെ പാറ്റ് പുരസ്‌ക്കാരം
4. റോട്ടറിക്ലബ്ബിന്റെ നാഷണല്‍ ബില്‍ഡര്‍ അവാര്‍ഡ്
വിലാസം : എം.എ. മുംതാസ്
ഐ.ടി.ഐ റോഡ്
നായന്മാര്‍മൂല
പി.ഒ. വിദ്യാനഗര്‍
കാസര്‍കോട് ജില്ല, പിന്‍ – 671123
ഫോണ്‍ : 9544309003
ഇമെയില്‍: k.mumthas16@gmail.com