Product Filter

ഡോ. എം.ഡി. മനോജ്
മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയില്‍ ജനനം. ഇപ്പോള്‍ ആതവനാട് മാട്ടുമ്മല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍. രവീന്ദ്ര സംഗീതം, പി. ഭാസ്‌കരന്‍ – സംഗീതസ്മൃതികള്‍, എ.ആര്‍. റഹ്‌മാന്‍ – വിസ്മയ സംഗീതം, വിറിഡിയാന (പരിഭാഷ), കാതില്‍ തേന്‍മഴയായ്, മൗനങ്ങള്‍ പാടുകയായിരുന്നു – എം.ബി.എസ് – ജീവിതവും സംഗീതവും, ഉദയരാഗം, ശ്യാമസംഗീതം, പ്രിയപ്പെട്ട പാട്ടുകള്‍ (എഡിറ്റര്‍), ലോകപ്രശസ്ത വനിതാ സംവിധായകര്‍, ചെമ്പനീര്‍പ്പൂ പോലെ, ആരോ മധുരമായി പാടിവിളിക്കുന്നു, ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ, പാട്ടിന്റെ ഋതുരാജരഥം – കെ. രാഘവന്‍ ജീവിതവും സംഗീതവും, സിനിമയുടെ അടയാളങ്ങള്‍, സിനിമയും നോവലും – കാഴ്ചയുടെ വിനിമയ വിചാരങ്ങള്‍, വിശ്വസംഗീതം – എം.എസ്.വി.യുടെ സംഗീതജീവിതം. സിനിമയിലെ സംഗീത യാത്രകള്‍, രാത്രിലില്ലികള്‍ പൂത്തപോല്‍, പാട്ടിന്റെ പാലരുവിക്കരയില്‍, പാട്ടിന്റെ വൈശാഖ പൗര്‍ണമി, പാട്ടിനൊരായിരം കിളിവാതില്‍, ഏതോ ജന്മകല്പനയില്‍. സന്ധ്യകള്‍ ചാലിച്ച സിന്ദൂരം – പി. മാധുരിയുടെ സംഗീത ജീവിതം, സലില്‍ ചൗധരിയുടെ ജീവിതവും സംഗീതവും, പാടൂ നിലാവേ – എസ്.പി.ബി.യുടെ സംഗീതവും ജീവിതവും, സ്‌നേഹാതുരമായ് തൊട്ടുരിയാടിയപോലെ, മഴവില്ലിന്‍ മാണിക്യവീണ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2009-ലെ പുസ്തക എഡിറ്റിംഗിനുള്ള അല അവാര്‍ഡ് ‘പി. ഭാസ്‌കരന്‍-സംഗീതസ്മൃതികള്‍’ എന്ന പുസ്തകത്തിന് ലഭിച്ചു. 2011-ലെ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മികച്ച സിനിമാഗന്ഥത്തിനുള്ള അവാര്‍ഡ് ‘സിനിമയുടെ അടയാളങ്ങള്‍’ക്കു ലഭിച്ചു. 2016-ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ‘സിനിമയിലെ സംഗീതയാത്രകള്‍’ എന്ന പുസ്തകത്തിന് ലഭിച്ചു. 2019-ല്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഗിന്നസ് ലോക റിക്കോര്‍ഡ് പ്രോഗ്രാമില്‍ പ്രതിനിധിയായി പങ്കെടുത്തു.
വിലാസം: ‘പ്രാര്‍ത്ഥന’
വെട്ടിച്ചിറ,
പി.ഒ. പുന്നത്തല,
(വഴി) വളാഞ്ചേരി,
മലപ്പുറം ജില്ല-676551.

 

Showing the single result