Product Filter

എം.എ. ബഷീര്‍
കോട്ടയം ജില്ലയിലെ മണിമലയില്‍ ജനനം. പിതാവ്: ഹസ്സന്‍. മാതാവ്: സാറാബീവി. വാഴൂര്‍ എന്‍.എസ്.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ്, എന്‍.എസ്.എസ്. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായി ജോലിയില്‍ നിന്നു വിരമിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിലും സര്‍വ്വശിക്ഷാ അഭിയാനിലും റിസോഴ്‌സ് പേഴ്‌സണായും വിദ്യാരംഗം കലാസാഹിത്യവേദിയുടെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചു. കലാസാഹിത്യ സാംസ്‌കാരിക മേഖലകളില്‍ സജീവമായി ഇടപെടുന്നു. സാക്ഷരതാ പ്രസ്ഥാനത്തില്‍ സംസ്ഥാനതല റിസോഴ്‌സ് പേഴ്‌സണ്‍, പ്രോജക്ട് ഓഫീസര്‍, ജനകീയാസൂത്രണ പ്രസ്ഥാനത്തില്‍ റിസോഴ്‌സ് പേഴ്‌സണ്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതിയുടെ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു. 
ഭാര്യ: എം. സഫിയാബീവി (റിട്ട. പ്രധാനാധ്യാപിക). മക്കള്‍: സഫല്‍, സര്‍ഗ. മരുമക്കള്‍: റമീസ് റഹ്‌മാന്‍, നജിയ. കൊച്ചുമക്കള്‍: ഷബാന്‍, റിഷാന്‍, ജ്യോത്സ്‌ന. 
വിലാസം :
സര്‍ഗം, 
ഫറോക്ക് പി.ഒ., 
കോഴിക്കോട് (ജില്ല) 
പിന്‍: 673 631. 

Showing the single result