- Home
- Brands
- Muneer Al Wafaa

മുനീര്‍ അല്‍ വഫാ (ചീനമ്മാടത്ത്)
ദുബൈ ആസ്ഥാനമായുള്ള ഒരു സംരംഭകനും, AI പ്രചാരകനും, ഡിജിറ്റല്‍ നവീകരണ രംഗത്തെ പ്രഗത്ഭമതിയും സാങ്കേതികവിദ്യ, ബിസിനസ് തംന്ത്രം, നവീകരണം എന്നീ മേഖലകളില്‍ 22 വര്‍ഷത്തിലേറെ അനുഭവസമ്പത്തുള്ള വ്യക്തിയുമാണ് മുനീര്‍ അല്‍ വഫാ.
കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ യാത്ര തുടങ്ങിയത്. സാങ്കേതികവിദ്യയെ സാധാരണ മനുഷ്യരിലേക്കും ബിസിനസുകളിലേക്കും എത്തിക്കുക എന്ന ദൗത്യവുമായി 2002-ല്‍ അദ്ദേഹം ദുബൈയിലെത്തി, പിന്നീട് സ്ഥാപിച്ച Al Wafaa Group ഇന്ന് യു.എ.ഇ യിലെ വിശ്വാസാര്‍ഹമായ വെബ് സൊല്യൂഷന്, ക്ലൗഡ് സര്‍വീസ്, ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സ്ഥാപനങ്ങളിലൊന്നായി വളര്‍ന്നു. കാലക്രമേണ മുനീര്‍ അല്‍ വഫാ ഒരു ടെക് എന്റര്പ്രണറില് നിന്നും ‘Thought Leader’ ആയും പ്രാസംഗികനായും, സോഷ്യല്‍ ഇന്‍ഫ്ലുവന്‍സറായും വളര്‍ന്നു അദ്ദേഹം 400-ലധികം തത്സമയ റേഡിയോ ഷോകളും 100-ലധികം ടെലിവിഷന്‍ പരിപാടികളും അവതരിപ്പിച്ചു. ആയിരക്കണക്കിന് പ്രൊഫഷണലുകള്‍ക്കും സംരംഭകര്‍ക്കും പ്രചോദനമായിത്തീര്‍ന്നു.
എല്ലാവര്ക്കും എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന രീതിയില്‍, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം സംരംഭകര്‍ക്കും (SMES), വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും വേണ്ടി ‘AI യെ ലളിതമാക്കുക’ എന്ന ദൗത്യത്തിലാണ് Daidu.al യുടെ സ്ഥാപകനായ മുനീര്‍ അല്‍ വഫാ പ്രവര്‍ത്തിക്കുന്നത്. 2002 മുതല്‍ അദ്ദേഹം ഭാര്യ ശാക്കിറ മുനീര്‍, പുത്രന്മാരായ ആദില്‍, നാജി, സായിദ് & സാലിഹ് (സല്ലു) എന്നിവരോടൊപ്പം ദുബൈയില്‍ താമസിക്കുന്നു.
യു.എ ഇ യിലെ നൂറുകണക്കിന് പ്രവാസികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സോഷ്യല്‍ എന്റര്‍പ്രണര്‍ കുടിയാണ് മുനീര്‍ അല്‍ വഫാ.
www.muneeralwafaa.com
muneeralwafaa@gmail.com

