Product Filter

നിമ്യ കെ. ഭാസ്

കോഴിക്കോട് ജില്ലയില്‍ കല്ലിടുമ്പില്‍ ഭാസ്‌ക്കരന്റേയും ഗീതയുടേയും മകളായി ജനിച്ചു. മെഡിക്കല്‍ കോളേജ് കാമ്പസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് എന്നിവിടങ്ങളില്‍ പഠനം. ഇന്റര്‍നാഷണല്‍ ആര്‍ട്ട് & ക്രാഫ്റ്റ് ഫെസ്റ്റിവല്‍ അടക്കം നിരവധി എക്‌സിബിഷനുകളില്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ട്. സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം. കോളേജ് അധ്യാപികയായി ജോലി ചെയ്തിരുന്നു. ഇപ്പോള്‍ കരിയര്‍ കൗണ്‍സിലര്‍ ആയി ജോലി ചെയ്യുന്നു. ചെന്നൈയില്‍ താമസം.
ഭര്‍ത്താവ് : അരുണ്‍.
പ്രസിദ്ധീകരിച്ച കൃതികള്‍: എന്റെ പുലര്‍കാല പൂന്തോട്ടങ്ങള്‍, ഗുല്‍മോഹറിന്റെ മെയ്മാസം (കവിതകള്‍), മഞ്ഞമേല് പുള്ളീള്ള ചെമന്ന കുട (ബാലസാഹിത്യം).

വിലാസം :
‘ഭാസ് (ഹൗസ്)
പൂവാട്ടുപറമ്പ്
കോഴിക്കോട്
മൊബൈല്‍: 9895120027.

Showing the single result