- Home
- Brands
- Nizar Ilthumish

നിസാര്‍ ഇല്‍ത്തുമിഷ്
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയില്‍ 1986 ജൂണ്‍ 26-ന് ജനനം. പിതാവ്: ഡെപ്യൂട്ടി തഹസില്‍ദാറായി വിരമിച്ച പരേതനായ ആനിക്കോത്ത് മുഹമ്മദ്. മാതാവ്: ആയിഷ. തിരുവമ്പാടി ഇന്‍ഫന്റ് ജീസസ് സ്കൂളിലും, ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്ററിയിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അരീക്കോട് സീതി സാഹിബ് കോളേജില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും ഇഗ്നോയില്‍ നിന്നും ബിരുദാനന്തരബിരുദവും, ഫാറൂക്ക് കോളേജില്‍ നിന്ന് ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. ജെ.ഡി.ടി. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, കുന്ദമംഗലം ഗവ. കോളേജ്, പഞ്ചാബിലെ (അമൃത്സര്‍) ഡി.എ.വി. കോളേജ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ മണാശ്ശേരി എം.എ.എം.ഒ. കോളേജിലെ ജേര്‍ണലിസം വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. 2008-ല്‍ ‘ഓര്‍മ്മകളും തേടി’ എന്ന നോവല്‍ പ്രസിദ്ധീകരിച്ചു.
ഭാര്യ : ഷഹന നിസാര്‍.
മകള്‍ : നൈലിന് ജഹനാര.
വിലാസം: ആനിക്കോത്ത്
ഓമശ്ശേരി,
കോഴിക്കോട്-673582
ഫോണ്‍: 9656324766
Showing the single result