Product Filter

പാലിയത്താഴത്ത് ഡോ. മുഹമ്മദ് കാസിം
തൃശ്ശൂര്‍ ജില്ലയിലെ കുറുമ്പിലാവ് എന്ന ഗ്രാമത്തില്‍ ജനിച്ചു. പാലിയത്താഴത്ത് മുഹമ്മദ് സാഹിബിന്റെയും ആയിശുമ്മയുടെയും മകന്‍. കുറുമ്പിലാവ് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം. സ്വാമി ബോധാനന്ദ ഹൈസ്‌കൂള്‍, തൃശൂര്‍ സെന്റ് തോമസ് കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, യൂണിവേഴ്‌സിറ്റി ഓഫ് വിയന്ന ആസ്ട്രിയ എന്നിവിടങ്ങളില്‍ തുടര്‍പഠനം. 1974-ല്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കി ചേറ്റുവ എം.ഇ.എസ് ഹോസ്പിറ്റലില്‍ ആതുസേവന ജീവിതം തുടങ്ങി. 1977-ല്‍ ആതുര ശുശ്രൂഷരംഗം ഒമാനിലേക്കും സൗദിയിലേക്കും പിന്നെ യു.എ.ഇയിലേക്കും വ്യാപിപ്പിക്കുന്നു. ഗവണ്‍മെന്റ് സര്‍വ്വീസും, പ്രൈവറ്റ് പ്രാക്ടീസുമൊക്കെയായി തുടങ്ങുന്ന ഘട്ടത്തില്‍ സ്വന്തം ബിസിനസ് കെട്ടിപ്പടുക്കുന്നു. അല്‍ ഷിഫ മെഡിക്കലിന്റെ ചെയര്‍മാന്‍. 
അല്‍ റൗദ ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാന്‍, ഹോട്ടല്‍ സൗത്ത് റീജന്‍സി ചെയര്‍മാന്‍. മെഡ് സെവന്‍ ഗ്രൂപ്പ് ഇന്ത്യയുടെ ചെയര്‍മാന്‍, സ്‌കൈ ബോയ് റിയല്‍ എസ്റ്റേറ്റ് ദുബൈയിയുടെ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നതിനോടൊപ്പം കേച്ചേരിയിലെ സാന്ത്വനം റിഹാബിലിറ്റേഷന്‍ ചെയര്‍മാന്‍, നഹ്ജുറഷാദ് അറബിക് കോളേജ് ചെന്ത്രാപ്പിന്നിയുടെ വൈസ് ചെയര്‍മാന്‍, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വൈസ് ചെയര്‍മാന്‍, ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ വൈസ് ചെയര്‍മാന്‍, ഹോറിസോണ്‍ സ്‌കൂള്‍ കാലിക്കറ്റിന്റെ ട്രസ്റ്റി, വെസ്റ്റ് ബംഗാളിലെ ഫൗദ വുമണ്‍സ് കോളേജിന്റെ സ്‌പോണ്‍സര്‍ എന്നീ രംഗങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നു. പൂരം ദുബൈയുടെ ഫൗണ്ടര്‍ പ്രസിഡന്റ്,ജിദ്ദയിലെ ഏജസ് ഗ്രൂപ്പിന്റെ ഫൗണ്ടര്‍, എ.കെ.എം.ജി.യുടെ ദുബൈ പ്രസിഡന്റ്, ദുബൈ ഡോക്‌ടേഴ്‌സ് ഫോറത്തിന്റെ പ്രസിഡന്റ്, പീസ് ലവേഴ്‌സ് ഫോറം മെമ്പര്‍ തുടങ്ങീ സാമൂഹിക സാംസ്‌കാരിക മേഖലകളിലും പ്രവര്‍ത്തിക്കുന്നു. പഠനകാലത്തെ അധ്യാപകര്‍ മുതല്‍ എം.എ. യൂസഫലി സാഹിബ്, ഗള്‍ഫാര്‍ മുഹമ്മദലി സാഹിബ്, കാന്തപുരം ഉസ്താദ്, ഫാദര്‍ ഡേവിഡ് ചിറമ്മല്‍ തുടങ്ങിയ എത്രയോ മഹോന്നതരുമായുള്ള സൗഹൃദം. 
ഭാര്യ അനാര്‍ക്കലി. മക്കള്‍: സമീര്‍ കാസിം, മകള്‍ തസ്ലിം. ദുബൈയില്‍ താമസിക്കുന്നു. വേസ്റ്റേണ്‍ യൂറോപ്പിലെ ഒട്ടുമിക്കരാജ്യങ്ങളും എല്ലാ ഗള്‍ഫ് രാജ്യങ്ങളും, ഫ്രാന്‍സ്, ജര്‍മ്മി, ഇറ്റലി, ഓസ്ട്രിയ, ശ്രീലങ്ക, തുര്‍ക്കി, വത്തിക്കാന്‍, ആഫ്രിക്ക, മേലഷ്യ, സിംഗപ്പൂര്‍, മാലിദ്വീപ്, ഗ്രീസ് തുടങ്ങീ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. മര്‍ക്കസിന് കീഴിയില്‍ വെസ്റ്റ് ബംഗാളിലും സമീപ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസരംഗത്തെ ശ്രദ്ധേയ സംഭാവനകളര്‍പ്പിക്കുന്ന തൈ്വബ ഗാര്‍ഡന്റെ ‘പ്രഥമ ഗാര്‍ഡിയന്‍ പുരസ്‌കാരം’, അവയവദാനരംഗത്തെ മാനുഷിക പ്രവര്‍ത്തന മികവിന് ഡേവിഡ് ചിറമ്മല്‍ അച്ചന്റെ നേതൃത്വത്തിലുള്ള കിഡ്‌നി ഫെഡറേഷന്‍ ഇന്ത്യയുടെ ആദരവ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍നിന്നും ഏറ്റുവാങ്ങി. സൗദിയിലെ ഷഹാദ തഖ്ബീര്‍ എക്‌സലന്‍സ് പുരസ്‌കാരം, മെഡിക്കല്‍ രംഗത്തുള്ള സുത്യര്‍ഹ സേവനത്തിന് ജിദ്ദ മെഡിക്കല്‍ കെയറിന്റെ ആദരം എ.കെ.എം.ജി.യുടെയും ഇന്ത്യന്‍ കൗണ്‍സുലേറ്റിന്റെയും ലേബര്‍ ക്യാമ്പുകളില്‍ നിര്‍ധനരായ മനുഷ്യര്‍ക്ക് മെഡിക്കല്‍ ക്യാമ്പുകളിലൂടെ സഹായം എത്തിച്ചതിന് കോണ്‍സുല്‍ ജനറല്‍ അവാര്‍ഡ്. ദുബൈ ഖിസേസിലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള അവാര്‍ഡ് രണ്ടുവട്ടം. സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ഫുഖ്‌രിയുടെ നേതൃത്വത്തിലുള്ള മഅ്ദിന്‍ അക്കാദമിയുടെ അവാര്‍ഡ് ഇങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു.       
E-mail: drkasim@emirates.net.ae
drkasimpalia@gmail.com
No products were found matching your selection.