സൈനബ വയലില്‍
സൈനബ വയലില്‍, കോഴിക്കോട് നഗരത്തില്‍ ചിന്താവളവില്‍ 1946-ല്‍ ജനനം. പിതാവ് മീസാന്‍ അബ്ദുള്ള, മാതാവ്: ശ്രീമതി മറിയക്കുട്ടി.
ചിന്താവളപ്പിലെ ബൈരായികുളം സ്‌കൂള്‍, ബി.ഇ.എം ഗേള്‍സ് സ്‌കൂള്‍ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് പ്രൊവിഡന്‍സ് കോളജ്, ഗുരുവായൂരപ്പന്‍ കോളജ്, ഫാറുഖ് ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളിലായി ഉപരിപഠനം.
ഗുരുവായൂരപ്പന്‍ കോളജില്‍ ഡിഗ്രി പഠനത്തിന് ചേരുന്ന ആദ്യത്തെ മുസ്ലിം വിദ്യാര്‍ത്ഥിനിയായിരുന്നു.
1974-ല്‍ ചാലപ്പുറം ഗവ. അച്ചുതന്‍ ഗേള്‍സ് സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. 1999 ല്‍ വിരമിച്ചു. ഭര്‍ത്താവ്: ഡോ. മാമുക്കോയ. മക്കള്‍: റോക്‌സ് മുഹമ്മദ്, ഡോ. ഹന്ന യാസ്മിന്‍, റസീന, മരുമക്കള്‍: അഹ്‌സന്‍ ചിറമ്മല്‍, സിദ്ദിഖ് ടി.പി, ഡോ. ഐറിന്‍ ഉമ്മര്‍.
ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്ത് ശോഭ വില്ലയില്‍ താമസം.
Chat with Us