Product Filter

സജില്‍ ശ്രീധര്‍
കോട്ടയം ജില്ലയിലെ പനച്ചിക്കാട് ജനനം. രണ്ട് പതിറ്റാണ്ടായി മാധ്യമരംഗത്ത്. വിവിധ സാഹിത്യശാഖകളിലായി 30 പുസ്തകങ്ങള്‍ രചിച്ചു. എം.ടി.വാസുദേവന്‍ നായര്‍, പി.എസ്.ശ്രീനിവാസന്‍, വെള്ളാപ്പള്ളി നടേശന്‍, തിലകന്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പളളി, കെ.പി.പോള്‍, ജി.പി.സി നായര്‍ എന്നിവരുടെ ജീവചരിത്രകാരന്‍.
മലയാളത്തിലെ പ്രഥമചരിത്ര ടെലിവിഷന്‍ പരമ്പര പാലിയത്തച്ചന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തു. 2013 ലെ സംസ്ഥാന ചലച്ചിത്രഅവാര്‍ഡ് കമ്മറ്റി അംഗമായിരുന്നു. മംഗളം ദിനപത്രം വാരാന്ത്യപതിപ്പ്, ആഴ്ചപതിപ്പ്, വാര്‍ഷികപതിപ്പ്, കന്യക ദ്വൈവാരിക എന്നിവയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു.
വാസവദത്ത, ഷഡ്പദം, അവര്‍ണ്ണന്‍ (നോവല്‍) എന്റെ പ്രിയ നോവല്ലകള്‍, മൂന്ന് പ്രണയ നോവലറ്റുകള്‍ (നോവല്ല) കഥകള്‍ സജില്‍ ശ്രീധര്‍ (ചെറുകഥ) വാസു, തിലകന്‍: ജീവിതംഓര്‍മ്മ, അതികായന്‍, സഖാവിന്റെ ഇതിഹാസം, ഓര്‍മ്മകളിലേക്ക് ഒരു യാത്ര, ഓര്‍മ്മക്കിളി വാതില്‍, എന്റെ ഇന്നലെകള്‍, പാഠം ഒന്ന് ജി.പി.സി (ജീവചരിത്രം) കഥയുടെ അകംപൊരുകള്‍, അടുര്‍: സാര്‍വജനീനതയുടെ ദൃശ്യേതിഹാസം (പഠനം) എം.ടി: എഴുത്തിന്റെ ആത്മാവ് (എഡിറ്റ് ചെയ്തത്) പാലിയത്തച്ചന്‍ (തിരക്കഥ) അനുഭവങ്ങള്‍ക്ക് മുഖാമുഖം, താജ്മഹല്‍, പെണ്‍കാഴ്ചകള്‍ (അഭിമുഖങ്ങള്‍) എന്നിവ മുഖ്യകൃതികള്‍.
എസ്.കെ.പൊറ്റക്കാട് അവാര്‍ഡ്, കെ.ദാമോദരന്‍ അവാര്‍ഡ്, തിരുനല്ലുര്‍ കരുണാകരന്‍ അവാര്‍ഡ്, വയലാര്‍ സാംസ്‌കാരികവേദി അവാര്‍ഡ്, എം.കെ.സാനു അവാര്‍ഡ്, ആത്മായനങ്ങളുടെ ഖസാക് അവാര്‍ഡ്, തോമസ് പാലാ അവാര്‍ഡ്, നാഷനല്‍ ഫിലിം അക്കാദമി അവാര്‍ഡ്, ടാഗോര്‍ അവാര്‍ഡ് എന്നീ ബഹുമതികള്‍ ലഭിച്ചു.
വിലാസം:
സജില്‍ ശ്രീധര്‍
സജില്‍ നിവാസ്
കുഴിമറ്റം പി.ഒ.
കോട്ടയം – 6
മെബൈല്‍: 9995723436

Showing all 2 results