- Home
- Brands
- SANTHOSH KUMAR A.V.
സന്തോഷ് കുമാര്‍ എ.വി.
ആവത്താന്‍വീട്ടില്‍ അപ്പുട്ടിയുടെയും പടുവില്‍ ശ്രീമതിയുടെയും മകന്‍.
പാറമ്മല്‍ എ.എല്‍.പി.ബി. സ്‌കൂള്‍, രാമനാട്ടുകര ഗണപത് യു.പി. സ്‌കൂള്‍, സേവാമന്ദിരം പോസ്റ്റ് ബേസിക് സ്‌കൂള്‍, ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസ്., ഫാറൂഖ് കോളേജ്, ഫാറൂഖ് ട്രെയ്‌നിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
മലബാര്‍ സ്‌പെഷ്യല്‍ പോലീസിലും കോഴിക്കോട് ആംഡ് ബറ്റാലിയനിലും സേവനമനുഷ്ഠിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്തു വരുന്നു. എ.ഇ.ഒ. ഓഫീസ് പരപ്പനങ്ങാടി, ജി.എച്ച്.എസ്.സ്. തിരൂരങ്ങാടി, എ.ഇ.ഒ. ഓഫീസ് തിരൂര്‍, ഡി.ഇ.ഒ. ഓഫീസ് തിരൂര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ഇപ്പോള്‍ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ജോലി ചെയ്തുവരുന്നു.
അഡ്വ. കാരായി മങ്ങാട്ട് സുഹാസിനിയാണ് ഭാര്യ. മക്കള്‍: പാര്‍ത്ഥിവ് സന്തോഷ്, ഇഷ സന്തോഷ്. സഹോദരി: സജിത. സഹോദരിഭര്‍ത്താവ്: പ്രശാന്ത് നീലാംബരി. ഭാര്യാപിതാവ്: സുബ്രഹ്മണ്യന്‍ കെ.എം., മാതാവ്: സുഹിത. സഹോദരന്‍: സുഹേഷ്, ഭാര്യ: അനു സുഹേഷ്, മകന്‍: അരവിന്ദ്.
വിലാസം:
‘കൃഷ്ണ’ അഴിഞ്ഞിലം (പി.ഒ.),
ഫാറൂഖ് കോളേജ്, (വഴി),
മലപ്പുറം ജില്ല – 673 632.
ഫോണ്‍: 9947930909.
E-mail: santhuav005@gmail.com