- Home
- Brands
- Satheesh Kumar Visakhapatnam

സതീഷ് കുമാര്‍ വിശാഖപട്ടണം
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍പ്പെട്ട ചെന്ത്രാപ്പിന്നി എന്ന ഗ്രാമത്തില്‍ ജനനം. അച്ഛന്‍: വേലായുധന്‍. അമ്മ: ശാരദ. പതിനേഴാം വയസ്സില്‍ പിതാവ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിശാഖപട്ടണത്ത് നടത്തിയിരുന്ന കച്ചവട സ്ഥാപനം നടത്തിക്കൊണ്ടുപോകാനായി ആന്ധ്രയിലേക്ക് വണ്ടി കയറി. നാല്‍പ്പത് വര്‍ഷത്തെ ബിസിനസ് ജീവിതത്തിനിടയില്‍ സമയം കിട്ടുമ്പോഴെല്ലാം എഴുത്തും വായനയും ഒരു ഹോബിയാക്കി കൊണ്ടുനടന്നു. 2000 മുതല്‍ മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും ദിനപത്രങ്ങളിലും എഴുതാന്‍ തുടങ്ങി. തെലുഗു കലാസാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ നിതാന്ത ചലനങ്ങളും പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖങ്ങളുമായി അന്‍പതിലധികം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. തെലുഗു സംസ്‌കാരത്തിന്റെ കേരള അംബാസിഡറെന്ന് തെലുഗു മാധ്യമങ്ങളുടെ വിശേഷണം… സമൂഹ മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ ദിനപത്രങ്ങളിലൂടെയും തുടര്‍ച്ചയായി എഴുതിയ പാട്ടോര്‍മ്മകള്‍ 365 ദിവസങ്ങള്‍ പിന്നിട്ടു റെക്കോര്‍ഡ് സൃഷ്ടിച്ചു.
ഭാര്യ : സുരജ.
മക്കള്‍ : മുത്ത്, ചിപ്പി.
വിലാസം: ചൂരപ്പെട്ടി
പി.ഒ. ചെന്ത്രാപ്പിന്നി – 680687
തൃശൂര്‍ ജില്ല