1972-ല്‍ കോഴിക്കോട് പുതിയപാലം തരയങ്ങല്‍ അബൂബക്കറിന്റെയും ചെലപ്രംകണ്ടി ഫാത്തിമാബീവിയുടെയും മകനായി കാരപ്പറമ്പില്‍ ജനനം. കാരപ്പറമ്പ് ആത്മ യു.പി. സ്‌കൂള്‍, മീഞ്ചന്ത ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ജോലിയുമായി ബന്ധപ്പെട്ട് കുറച്ച് കാലം യു.എ.ഇയിലായിരുന്നു. പഠനകാലത്തുതന്നെ കലാസാഹിത്യ തല്‍പ്പരനായിരുന്നു. ചേവായൂര്‍ വനിതാസഹകരണസംഘത്തില്‍ കലക്ഷന്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നു. ആദ്യകൃതി മൈത്രി ബുക്‌സ് പ്രസിദ്ധീകരിച്ച ‘നിഹാരം’ (കവിതാസമാഹാരം).