Product Filter

വിനോദ് പീതാംബരന്‍
ശ്രീ. പി. കെ. പീതാംബരന്റെയും സരസമ്മയുടെയും രണ്ടു മക്കളില്‍ മൂത്തയാള്‍. തൃശൂര്‍ ജില്ലയില്‍ 1980-ല്‍ ജനനം. സ്‌കൂള്‍-കോളേജ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചശേഷം എവിയേഷന്‍ മാനേജ്‌മെന്റില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. വിദേശരാജ്യങ്ങളില്‍ ഏവിയേഷന്‍ മേഖലയില്‍ പതിനഞ്ചു വര്‍ഷക്കാലം ജോലി ചെയ്തു. പിന്നീട് തന്റെ ജീവിതലക്ഷ്യം ഇതല്ലെന്നു തിരിച്ചറിഞ്ഞ് ബാല്യകാലം മുതല്‍ താനാഗ്രഹിച്ചിരുന്ന കാര്‍ഷികവൃത്തിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചുറച്ചു. 2020-ല്‍ ജോലിയുപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങിയെത്തി. അതോടൊപ്പം തന്നെ ആയുര്‍വേദ ശാസ്ത്രത്തിന്റെ മഹത്വവും, പ്രഭാവവും ലോകത്തിനെ അറിയിക്കുക, അതുവഴി സുജീവിതം ഏവര്‍ക്കും സാധ്യമാക്കുക എന്ന ദൗത്യം ഏറ്റെടുത്ത്. ഗുണമേന്മയുള്ള ആയുര്‍വേദമരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ച് അന്തര്‍ദേശീയ തലത്തില്‍ വിപണനം നടത്തുന്ന ഹെര്‍ബലി ടച്ച് എന്ന പ്രസ്ഥാനം ബദരീനാഥ് ആയുര്‍വേദ എന്ന സ്ഥാപനവുമായി സഹകരിച്ച് ആരംഭിച്ചു.
ജീവിതശൈലി രോഗങ്ങളെപ്പറ്റി സമൂഹത്തെ ബോധവല്‍ക്കരിക്കുക, അതുപോലെതന്നെ ആയുര്‍വേദത്തിന്റെ പ്രഭാവം മനസ്സിലാക്കിക്കൊടുക്കുകയും എങ്ങിനെ രോഗപ്രതിരോധശേഷി നേടി ആരോഗ്യമുള്ള, സന്തുഷ്ട ജീവിതം സാധ്യമാക്കാം എന്ന അവബോധം സാമാന്യ ജനങ്ങളില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യം വച്ചു പഞ്ചധന്യം എന്ന ആരോഗ്യ പരിരക്ഷാ പദ്ധതി ദീര്‍ഘകാല ഗവേഷണം കൊണ്ട് വികസിപ്പിച്ചു. ഈ പദ്ധതി ലോകമെമ്പാടും വ്യാപിപ്പിക്കുന്നതിലും; തിരക്കുള്ള ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ ആയുര്‍വേദ ചികിത്സാസേവനം ലോകമെമ്പാടും ഓരോരുത്തരുടെയും അരികിലേക്ക് ഒരു വിരല്‍സ്പര്‍ശത്തില്‍ ലഭ്യമാക്കുന്ന അഭിമാനകരമായ പദ്ധതിയുടെ പൂര്‍ത്തീകരണത്തിലുമാണ് ഇപ്പോള്‍ ശ്രദ്ധമുഴുവനും.

വിലാസം:
വിനോദ് പീതാംബരന്‍, ഡയറക്ടര്‍ & സി. ഇ. ഒ, ഹെര്‍ബലി ടച്ച് & ബദരിനാഥ് ആയുര്‍വേദ ഹെഡ് ഓഫീസ്, കുറുമശ്ശേരി, പറമ്പ്‌ശ്ശേരി, എറണാകുളം ജില്ല. പിന്‍ – 683 579. ഫോണ്‍: 00918714603660

Showing the single result