ദേശീയ വിദ്യാഭ്യാസ നയം 2020
(ലേഖനങ്ങള്‍/പഠനങ്ങള്‍)
എഡിറ്റര്‍മാര്‍:
കെ.വി. മനോജ്,
ഷിയാസ് മുഹമ്മദ്
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യ ഇന്ത്യന്‍
വിദ്യാഭ്യാസ നയത്തെ വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളിലൂടെ
വിശകലനവിധേയമാക്കുന്ന മലയാളത്തിലെ പ്രഥമ കൃതി.
മുന്‍ ദേശീയ വിദ്യാഭ്യാസ നയങ്ങളുമായും
ഇന്ത്യന്‍ വിദ്യാഭ്യാസത്തിലെ സങ്കീര്‍ണമായ
സമകാലികാവസ്ഥകളുമായും ബന്ധപ്പെടുത്തി 2020ലെ
നയത്തെ ആഴത്തിലും സമഗ്രതയിലും പരിശോധിക്കുന്ന
ഈടുറ്റ ഇരുപത്തിരണ്ട്് ലേഖനങ്ങളുടെ സമാഹാരം.
പാര്‍ലമെന്റിനെ ഓരത്ത് നിറുത്തി സുതാര്യമായ ചര്‍ച്ചകളും
ആശയ സംവാദങ്ങളുമില്ലാതെ എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ
നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയം 2020
അധികാര കേന്ദ്രീകരണത്തിന്റെയും ഫെഡറല്‍
വ്യവസ്ഥയുടെ നിരാകരണത്തിന്റെയും കച്ചവട
വത്കരണത്തിന്റെയും സാമൂഹ്യനീതി നിഷേധത്തിന്റെയും
വരേണ്യതയുടെയും ഭാഷയാണ് സംസാരിക്കുന്നതെന്ന
ആക്ഷേപം യുക്തിയുക്തം പരിശോധിക്കുന്നവയാണ്
ഇതിലെ ലേഖനങ്ങളോരോന്നും
Reviews
There are no reviews yet.