Kudajadriyil

115.00

കുടജാദ്രിയില്‍
(പാട്ടിന്റെ പാലാഴി)

കെ. ജയകുമാര്‍

115.00

Add to cart
Buy Now
Categories: ,

Brand

K Jayakumar

കെ. ജയകുമാര്‍കവി, ഗാനരചയിതാവ്, പരിഭാഷകന്‍, ചിത്രകാരന്‍, വാഗ്മി. നാല്പത്തിയേഴു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പതിനൊന്ന് കവിതാസമാഹാരങ്ങള്‍. ആറു കൃതികള്‍ ഇംഗ്ലീഷില്‍. ടാഗോറിന്റെ ഗീതാഞ്ജലി, ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍, ഒമര്‍ ഖയ്യാമിന്റെ റുബായിയത്ത്, റൂമിയുടെ നൂറു കവിതകള്‍ എന്നിവ മലയാളത്തിലേക്കും, ജയദേവന്റെ ഗീതഗോവിന്ദം ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്തു. ഒറ്റപ്പെട്ടവന്റെ പാട്ട്, സന്താപവൃക്ഷം, പ്രേമയാനം തുടങ്ങുകയാണ്, അര്‍ദ്ധവൃത്തങ്ങള്‍, രാത്രിയുടെ സാദ്ധ്യതകള്‍, പിങ്ഗളകേശിനി തുടങ്ങി പതിനൊന്ന് കവിതാസമാഹാരങ്ങള്‍, ദയാനദിയുടെ ഹൃദയം എന്ന നോവല്‍, വര്‍ണ്ണച്ചിറകുകള്‍ എന്ന കുട്ടികളുടെ നോവല്‍. ആ പേരില്‍ കുട്ടികളുടെ ചലച്ചിത്രം സംവിധാനം ചെയ്തു. സമ്രാട്ട് എന്ന നാടകം (ഹിന്ദി) ഇരുന്നൂറോളം വേദികളില്‍ അവതരിപ്പിക്കപ്പെട്ടു. ആറു ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. നൂറിലേറെ സിനിമകള്‍ക്ക് ഗാനരചന നിര്‍വ്വഹിച്ചു. പതിനഞ്ചോളം ആല്‍ബങ്ങള്‍. നിരവധി ആകാശവാണി, ടെലിവിഷന്‍ പരിപാടികള്‍.ചീഫ് സെക്രട്ടറിയായി വിരമിച്ചു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍. മഹാകവി കുട്ടമത്ത് അവാര്‍ഡ്, കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്‌കാരം, പി. ഭാസ്‌കരന്‍ പുരസ്‌കാരം, രാമാശ്രമം അവാര്‍ഡ്, ആശാന്‍ പ്രൈസ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, ഏഷ്യാനെറ്റ് അവാര്‍ഡ്, കെ.പി.എസ്. മേനോന്‍ അവാര്‍ഡ്, വയലാവാസുദേവന്‍പിള്ള അവാര്‍ഡ്, മസ്‌ക്കറ്റ് മലയാളി പുരസ്‌കാരം, ജ്ഞാനപ്പാന പുരസ്‌കാരം, അബൂദാബി ശക്തി അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍. 2022-ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്‌കാരവും ലഭിച്ചു. അന്തരിച്ച സിനിമാ സംവിധായകന്‍ എം. കൃഷ്ണന്‍നായരുടെയും ശ്രീമതി സുലോചനാ ദേവിയുടെയും മകന്‍. ഭാര്യ: മീര, മക്കള്‍: ആനന്ദ്, അശ്വതി.വിലാസം: മൗക്തികം, ചെഞ്ചേരി, നാലാഞ്ചിറ പി.ഒ. തിരുവനന്തപുരം - 695015 k.jayakumar123@gmail.com 9446440085

Reviews

There are no reviews yet.

Be the first to review “Kudajadriyil”
Review now to get coupon!

Your email address will not be published. Required fields are marked *