നിഗൂഢതയിലെ കൊലപാതകങ്ങള്‍
(അനുഭവം)
എം.എസ്. സജി
നാല് നിഗൂഢ നരഹത്യകളുടെ സംഭ്രമ വായനയിലേക്കാണ് ഈ പുസ്തകത്തില്‍ നാം കടക്കുന്നത്. ചരിത്രത്തില്‍ മാഞ്ഞുപോയേക്കാവുന്ന ഈ കൊലക്കേസുകളെ ഓര്‍ പ്പെടുത്തുന്നത് കേരളത്തിലെ പ്രഗത്ഭ അഭിഭാഷകനും സാമൂഹ്യനിരീക്ഷകനുമാ യ എം.എസ്. സജിയാണ്. ഈ നാലു കേസുകളുടെ നടത്തിപ്പിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഡോ. ഓമന കേസ് മലയാളികള്‍ അത്രവേഗം മറക്കാനിടയി ല്ല. കാമുകശരീരത്തെ ഛിന്നഭിന്നമാക്കി സൂട്ട്‌കെയ്‌സില്‍ നിറച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഓമന ഒരു വിചിത്ര കഥാപാത്രം തന്നെ! അവരുടെ മനഃശാസ്ത്രവും പറഞ്ഞുകേട്ട കഥയുടെ യാഥാര്‍ത്ഥ്യവും അവിശ്വസനീയം! കാലാന്തരങ്ങളില്‍ എത്തിച്ചേരാവുന്ന വ്യത്യസ്ത നിഗമനങ്ങളില്‍ കൂടിയാണ് എം.എസ്. സജി ഈ അനുഭവകഥകള്‍ അവ സാനിപ്പിക്കുന്നത്.
വി.ആര്‍. സുധീഷ്
(അവതാരികയില്‍ നിന്ന്)
Reviews
There are no reviews yet.