ഒരു കുട്ടനാടന്‍ പുല്‍ച്ചാടി കഥ പറയുന്നു
(ബാലസാഹിത്യം)
ഗംഗാദേവി കുഞ്ഞമ്മ
ലോകത്തിലെ അതിമനോഹരമായ ജൈവവൈവിധ്യമേഖലയാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്. കേരളത്തിന്റെ നെല്ലറ എന്നതു കൂടാതെ മികച്ച ആവാസവ്യവസ്ഥയ്ക്ക് ഉദാഹരണം കൂടിയാണ് അവിടം. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ ഫലഭൂയിഷ്ഠമാക്കുന്നത് മൂന്നു നദികളാണ്. പമ്പ, അച്ചന്‍ കോവില്‍, മണിമലയാറ്.
നാടിന്റെ പച്ചപ്പും പശ്ചാത്തലവും മാറിയിരിക്കുന്നു. കനത്ത ഭീഷണിയിലാണ് അവിടം. അപൂര്‍വ്വങ്ങളായ പല ജീവജാലങ്ങളുടങ്ങുന്ന കുട്ടനാടിന്റെ ആവാസവ്യവസ്ഥ അപൂര്‍വത തന്നെയാണ്. അവിടുത്തെ മനുഷ്യ ഇടപെടലുകള്‍ ഒരു നാടിനു ശാപമായിരിക്കുന്നു. അവിടുത്തെ ജീവിവര്‍ഗ്ഗങ്ങളില്‍ പലതും വംശനാശ ഭീഷണിയിലാണ്. ജീവികളുടെ നാശം മനുഷ്യരാശിയുടെ മരണമാണ്. കുട്ടനാടന്‍ പാടത്തെ മരണാസന്നനായ ഒരു പുല്‍ച്ചാടി തന്റെ കഥ പറയുകയാണ്. തന്റെ പൂര്‍വ്വികര്‍ സുഖ സുന്ദരമായി ജീവിച്ച കഥ. ബാലമനസ്സുകളില്‍ പ്രകൃതിസ്‌നേഹവും, സഹാനുഭൂതിയും നിറയ്ക്കാന്‍ പര്യാപ്തമായ ആ കഥ, ഗംഗാദേവി കുഞ്ഞമ്മ ഹൃദ്യമായി ആവിഷ്‌ക്കരിക്കുന്നു. വിഷയവൈവിധ്യം കൊണ്ടും രചനാകാശലം കൊണ്ടും ഈ പുസ്തകം ശ്രദ്ധേയമാകുന്നു.
Reviews
There are no reviews yet.