Brand
Joshy George
ജോഷി ജോര്‍ജ്
ആരോഗ്യകരമായൊരു ജീവിതവും സന്തോഷകരമായൊരു കുടുംബവും സൗഹൃദത്തിലൂടെ വിജയവും എങ്ങനെ കെട്ടിപ്പടുക്കാമെന്നതില്‍ ഊന്നല്‍ നല്‍കുന്നതാണ് സക്‌സസ് പിരമിഡ്. 2008-ല്‍ ഈ പ്രസ്ഥാനത്തിനു തുടക്കമിട്ടുകൊണ്ട് അനേകം വര്‍ക് ഷോപ്പുകള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നു ജോഷി ജോര്‍ജ്.
ദീര്‍ഘകാലം കേരള ടൈംസില്‍ പത്രാധിപസമിതി അംഗമായിരുന്നു. സത്യനാദം ഞായറാഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍, ഇന്‍ക്വസ്റ്റ്, കോര്‍പ്പറേറ്റ് ടുഡേ എന്നീ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളുടെ കാര്‍ട്ടൂണിസ്റ്റ്, മനാസ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച കുടുംബ വിജ്ഞാന കോശത്തിന്റെ പത്രാധിപസമിതി അംഗം. ടിക്-ടിക് വിനോദ ദ്വൈവാരികയുടെ എഡിറ്റര്‍. ന്യൂഏജ് പത്രാധിപസമിതി അംഗം. സുജീവിതം അസോഷ്യേറ്റ് എഡിറ്റര്‍, അമേരിക്കയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന സംഗമം ന്യൂസ് വാരികയുടെ കോ-ഓഡിനേറ്റിങ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഷിക്കാഗോയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന വാചകം ന്യൂസ് വാരികയുടെ പത്രാധിപരാണ്.
2002-ല്‍ പത്രപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ കെ.ടി. തര്യന്‍ സ്മാരക വാര്‍ത്ത അവാര്‍ഡ,് ജീവന്‍ ടി.വി.യില്‍ അവതരിപ്പിച്ചിരുന്ന ചുറ്റുവട്ടത്തിന് മികച്ച വാര്‍ത്താധിഷ്ഠിത പരിപാടിക്കുള്ള ഫിലിം സിറ്റി അവാര്‍ഡ്, വിജയിക്കാന്‍ മനസുമാത്രം മതി എന്ന പുസ്തകത്തിന് മികച്ച കൃതിക്കുള്ള നവരസം സംഗീതസഭാ പുരസ്‌കാരം, സക്‌സസ് പിരമിഡ് എന്ന പുസ്തകത്തിന് മുണ്ടശേരി പുരസ്‌ക്കാരം, ടി.എം. ചുമ്മാര്‍ സ്മാരക ഭാഷാമിത്ര പുരസ്‌ക്കാരം എന്നിവയും ലഭിച്ചു.
കേരള കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപകാംഗം, സെക്രട്ടറി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രവര്‍ത്തക സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ പഠനകേന്ദ്രം സെക്രട്ടറിയും ട്രെഷററുമായിരുന്നു. ആക്ട് കേരള ചെയര്‍മാന്‍.
സ്വരൂപം, തെര്‍ട്ടീന്‍ മര്‍ഡ്ഴ്സ്, ഹെലന്‍ കെല്ലര്‍- ഇരുളിലെ വെളിച്ചം, ജയന്റെ കഥ, മോഹന്‍ലാല്‍: നടനവിസ്മയത്തിന്റെ ഇതിഹാസം, ഇനിയും മരിക്കാത്ത ബ്രൂസ്‌ലി, കാര്‍ട്ടൂണ്‍ ലോകം, വിജയിക്കാന്‍ മനസ്സുമാത്രം മതി, അസാധ്യമായതിനെ സാധ്യമാക്കാന്‍, സക്‌സസ് പിരമിഡ്, കമല്‍ഹാസന്‍-ജിവിതം സിനിമ രാഷ്ടീയം, ചിത്രതരംഗം കെ.എസ് ചിത്രയുടെ ജീവിതകഥ എന്നിവയാണ് പ്രധാന കൃതികള്‍.
പിതാവ്: കെ.പി. ജോര്‍ജ്, മാതാവ്: ലീലാമ്മ, ഭാര്യ: സിന്ധു, മകള്‍: ഐശ്വര്യ. മരുമകന്‍: എല്‍വിന്‍ ചാക്കോവിലാസം:
കുഴിയാഞ്ഞാല്‍ വീട്, താമരച്ചാല്‍, കിഴക്കമ്പലം പി.ഒ.
എറണാകുളം ജില്ല. പിന്‍: 683562. ഫോണ്‍: 0484 2681891,
മൊബൈല്‍: 9895922316
1 review for Sakala Kala Vallabhan