Product Filter

വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനാനായിരുന്നു സ്റ്റീഫന്‍ വില്യം ഹോക്കിങ്ങ് (8 ജനുവരി 1942-14 മാര്‍ച്ച് 2018). നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളില്‍ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പ്രപഞ്ച ശാസ്ത്രവിഭാഗത്തിലെ ഡയറക്ടറായിരുന്നു അദ്ദേഹം.[1] കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം[2] എന്ന പ്രശസ്തമായ ശാസ്ത്രഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്. 1966-ല്‍ ഡോക്ടറേറ്റ് നേടിയ സ്റ്റീഫന്‍ ഹോക്കിങ് ആ വര്‍ഷം തന്നെ റോജര്‍ പെന്റോസുമായി ചേര്‍ന്ന് ‘സിന്‍ഗുലാരിറ്റീസ് ആന്‍ഡ് ദ ജോമട്രി ഓഫ് സ്‌പേസ്-ടൈം’ എന്ന പേരില്‍ എഴുതിയ പ്രബന്ധത്തിനു വിഖ്യാതമായ ആദംസ് പ്രൈസ് ലഭിച്ചിരുന്നു. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗണിത ശാസ്ത്ര ലൂക്കാച്ചിയന്‍ പ്രൊഫസര്‍ എന്ന ഉന്നത പദവി മൂന്നു പതിറ്റാണ്ടുകള്‍ അദ്ദേഹം വഹിച്ചിരുന്നു.

നാഡീ കോശങ്ങളെ തളര്‍ത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന രോഗബാധിതനായിരുന്നു.[1] 2018 മാര്‍ച്ച് 14 നു തന്റെ 76-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ച വിവരം മക്കളായ ലൂസി, റോബര്‍ട്ട് എന്നിവര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

കുടുംബം

ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡില്‍ ഫ്രാങ്ക് (1905-1986), ഇസൊബെല്‍ ഹോക്കിങ്ങ് (നീ വാക്കര്‍, 1915-2013) എന്നിവരുടെ ആദ്യ മകനായി 1942 ജനുവരി 8നായിരുന്നു ഹോക്കിങ്ങ് ജനിച്ചത്.[5] അദ്ദേഹത്തിന്റെ മാതാവ് സ്‌കോട്ട്‌ലന്റ്കാരിയായിരുന്നു.[6] കുടുംബത്തില്‍ സാമ്പത്തിക പരാധീനതകള്‍ ഉണ്ടായിരുന്നിട്ടും മാതാപിതാക്കള്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിന് ചേര്‍ന്നു. ഫ്രാങ്ക് അവിടെ വൈദ്യശാസ്ത്രവും ഐസൊബല്‍ തത്ത്വചിന്ത, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം എന്നിവയും പഠിച്ചു. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചസമയത്ത്, ഒരു വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനത്തില്‍ വച്ച് ഇരുവരും കണ്ടുമുട്ടി. ഇസൊബെല്‍ അവിടെ ഒരു സെക്രട്ടറിയായും ഫ്രാങ്ക് ഒരു വൈദ്യശാസ്ത്ര ഗവേഷകനായും ജോലിചെയ്ത് വരികയായിരുന്നു. അവര്‍ ഹൈഗേറ്റിലായിരുന്നു ജീവിച്ചത്; എന്നാല്‍ ആ സമയത്ത് ലണ്ടനില്‍ ബോംബാക്രമണം പതിവായിരുന്നതിനാല്‍, ഗര്‍ഭിണിയായിരുന്ന ഇസൊബെല്‍ സുരക്ഷിതമായ പ്രസവത്തിനായി ഓക്‌സ്‌ഫോര്‍ഡിലേക്ക് പോയി. ഹോക്കിങ്ങിന് ഫിലിപ്പോ, മേരി എന്നീ രണ്ടു ഇളയ സഹോദരിമാരും എഡ്വേര്‍ഡ് എന്ന ഒരു ദത്ത് സഹോദരനും ഉണ്ടായിരുന്നു.[7]

സ്‌കൂള്‍ വിദ്യാഭ്യാസം

ലണ്ടനിലെ ഹൈഗേറ്റിലെ ബൈറോണ്‍ ഹൗസ് സ്‌കൂളിലായിരുന്നു ഹോക്കിംങിന്റെ സ്‌കൂള്‍ പഠനം. സ്‌കൂളിലായിരിക്കെ വായിക്കാന്‍ പഠിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ‘ അദ്ദേഹത്തിന് കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എട്ട് വയസുകാരനായിരുന്ന ഹോക്കിങ്ങ് സെന്റ്. അല്‍ബാന്‍സ്സില്‍, പെണ്‍കുട്ടികള്‍ക്കായുള്ള സെന്റ് അല്‍ബന്‍സ് ഹൈസ്‌കൂളില്‍ ഹോക്കിംങ് ഏതാനും മാസങ്ങള്‍ പോയിരുന്നു. അക്കാലത്ത് ചെറിയകുട്ടികള്‍ക്ക് ഏത് സ്‌കൂളിലും പഠിക്കാന്‍ കഴിയുമായിരുന്നു.[8]

പിന്നീട് ഹാര്‍ഡിംഗ് ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ റഡേലെറ്റ് ഗ്രാമത്തിലെ ഒരു സ്വതന്ത്ര വിദ്യാലയമായ റഡലെറ്റ് സ്‌കൂളില്‍ ഹാക്കിംങ് ചേര്‍ന്നു. 1952 സെപ്തംബര്‍ മുതല്‍ ഹാര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ സെന്റ് അല്‍ബന്‍സ് നഗരത്തിലെ ഒരു സ്വകാര്യ വിദ്യാലയമായ സെന്റ് അല്‍ബന്‍സ് സ്‌കൂളില്‍ നിന്നും ഒരു വര്‍ഷം നേരത്തേ തന്നെ ഹോക്കിങ്ങ് ഹയര്‍സെക്കന്ററി വിജയിച്ചു.[5][9] ഉയര്‍ന്ന നിലവാരമുണ്ടായിരുന്ന വെസ്റ്റ്മിന്‍സ്റ്റര്‍ സ്‌കൂളില്‍ മകനെ ചേര്‍ക്കാന്‍ അച്ഛന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും, 13 കാരനായിരന്ന ഹോക്കിംങിന് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ ദിവസം അസുഖം ബാധിച്ചു. സ്‌കോളര്‍ഷിപ്പ് വഴിയുള്ള സാമ്പത്തിക സഹായമില്ലാതെ അദ്ദേഹത്തിന്റെ കുടുംബത്തിന് സ്‌കൂള്‍ ഫീസ് കൊടുക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ ഹോക്കിംങ് സെന്റ് അല്‍ബനില്‍ താമസിച്ചു.[9] അടുത്ത കൂട്ടുകാരുമായി ബന്ധം പുലര്‍ത്താനും, ബോര്‍ഡ് ഗെയിമുകള്‍, വെടിക്കെട്ട് നിര്‍മ്മാണം, വിമാനത്തിന്റെയും ബോട്ടുകളുടേയും മാതൃകകള്‍, ക്രിസ്തുമതം, ആതീന്ദ്രിയജ്ഞാനം എന്നിവ സംബന്ധിച്ച നീണ്ട ചര്‍ച്ചകള്‍ എന്നിവ ആസ്വദിക്കാന്‍ ഇതിലൂടെ ഹോക്കിംങിന് സാധിച്ചു എന്നതാണ് ഇതുകൊണ്ടുണ്ടായ ഗുണം. 1958 ല്‍ അവര്‍ ഗണിതശാസ്ത്ര അദ്ധ്യാപകനായ ദിക്രണ്‍ തഹ്തയുടെ സഹായത്തോടെ പഴയ ഘടികാരഭാഗങ്ങള്‍, പഴയ ടെലിഫോണ്‍ സ്വിച്ച്‌ബോര്‍ഡ്, പുനരുപയോഗിക്കാന്‍ കഴിയുന്ന മറ്റ് വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് കംപ്യൂട്ടര്‍ നിര്‍മ്മിച്ചു.[7]

തൊഴിലും ഗവേഷണവും

ബ്രേക്ക് ത്രൂ ഇനിഷ്യേറ്റീവ് എന്ന അന്യഗ്രഹ ജീവന്‍ തേടുന്ന വമ്പന്‍ ഗവേഷണപദ്ധതി അദ്ദേഹം ആസൂത്രണം ചെയ്തു. ഹോക്കിങ്ങ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനു ശേഷം ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗല്‍ഭമായ മസ്തിഷ്‌കത്തിന്റെ ഉടമയെന്ന പേരിനര്‍ഹമായി മാറി (രണ്ടുപേരുടെയും ഐക്യു നിലവാരം 160 ആണെന്നാണ് ഇതേപ്പറ്റി പഠനം നടത്തിയവര്‍ കണ്ടെത്തിയത്). സമയത്തിന്റെ സംക്ഷിപ്ത ചരിത്രം (A Brief History of Time) എന്ന പുസ്തകം സ്റ്റീഫന്‍ ഹോക്കിങ്ങിനെ ലോകപ്രശസ്തനാക്കി. ദ യൂണിവേഴ്‌സ് ഇന്‍ എ നട്ട്‌ഷെല്‍, മകള്‍ ലൂസിയുമായി ചേര്‍ന്നു കുട്ടികള്‍ക്കായി അദ്ദേഹം എഴുതിയ ജോര്‍ജ്ജ്‌സ് സീക്രട്ട് കി റ്റു ദ യൂണിവേഴ്‌സ് , ദ ഗ്രാന്‍ഡ് ഡിസൈന്‍, ബ്ലാക്ക് ഹോള്‍സ് ആന്‍ഡ് ബേബി യൂണിവേഴ്‌സ്, ഗോഡ് ക്രിയേറ്റഡ് ദ ഇന്റിജേഴ്‌സ്, മൈ ബ്രീഫ് ഹിസ്റ്ററി തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്. ജി.എഫ്.ആര്‍.എല്ലിസുമായി ചേര്‍ന്ന് എഴുതിയ ”ലാര്‍ജ് സ്‌കെയില്‍ സ്ട്രക്ചര്‍ ഓഫ് സ്‌പേസ് ടൈം”, ഡബ്ല്യു.ഇസ്രയേലിനൊപ്പം എഴുതിയ ”ജനറല്‍ റിലേറ്റിവിറ്റി”.എന്നിവയാണു മറ്റു പ്രധാന രചനകള്‍. സ്റ്റീഫന്‍ ഹോക്കിങ്ങുമായുള്ള ബന്ധത്തെക്കുറിച്ചു മുന്‍ ഭാര്യ ജെയിന്‍ വൈല്‍ഡ് എഴുതിയ ”ട്രാവലിങ് ടു ഇന്‍ഫിനിറ്റി, മൈ ലൈഫ് വിത്ത് സ്റ്റീഫന്‍” എന്ന പുസ്തകവും അതിനെ ആധാരമാക്കി ജയിംസ് മാര്‍ഷ് സംവിധാനം ചെയ്ത് ”ദ തിയറി ഓഫ് എവരിതിങ്” (2014) എന്ന സിനിമയും നിര്‍മ്മിക്കുകയുണ്ടായി.

 

 

Showing all 2 results