Product Filter

അബ്ദുള്ള മാങ്ങാട്ട്
കോഴിക്കോട് ജില്ലയിലെ മാവൂര്‍ പഞ്ചായത്തില്‍ കുറ്റിക്കടവ് എന്ന ഗ്രാമത്തില്‍ മാങ്ങാട്ട് മൊയ്തീന്‍ – ആമിന ദമ്പതികളുടെ എട്ട് മക്കളില്‍ ഏഴാമത്തെ മകനായി ജനിച്ചു. ഗവ. എല്‍.പി.സ്‌കൂള്‍ വളയന്നൂര്‍, ഗവ. യു.പി. സ്‌കൂള്‍ മണക്കാട് ഗവ.ഹൈസ്‌കൂള്‍ മാവൂര്‍, ഗവ. ഹൈസ്‌കൂള്‍ കുറ്റിക്കാട്ടൂര്‍ എന്നിവിടങ്ങളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സമാന്തര വിദ്യാഭ്യാസത്തിലൂടെ പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ചു. 1998ല്‍ മലപ്പുറം എം.എസ്.പി.യിലും 2002 മുതല്‍ കോഴിക്കോട് സിറ്റി പോലീസിലും ജോലി തുടരുന്നു. ഇപ്പോള്‍ കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ സബ് ഇന്‍സ്പക്ടറായി ജോലി ചെയ്യുന്നു. പ്രഥമ പുസ്തകമാണ് ‘അണയാത്ത വിളക്ക്’.
ഭാര്യ: ബുഷ്‌റ വി.പി. വാഴക്കാട്
മക്കള്‍: ഫാത്തിമത്തുല്‍ ഹുസ്‌ന, മുഹമ്മദ് ഹുദൈഫ്, മുഹമ്മദ് ഹുബൈബ്, ഫാത്തിമത്തുല്‍ ഹുസൈഫ.

വിലാസം:
അബ്ദുള്ള മാങ്ങാട്ട്
മാങ്ങാട്ട് (വീട്)
കുറ്റിക്കടവ്, ചെറൂപ്പ പി.ഒ.
മാവൂര്‍ 673 661
കോഴിക്കോട്, കേരള
മൊബൈല്‍: 8547533034

Showing the single result