Product Filter

അനില്‍കുമാര്‍ തിരുവോത്ത്

തിരുവോത്ത് മാധവിയുടെയും പി.കെ. രാഘവപണിക്കരുടെയും മകനായി കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ജനിച്ചു. 2002-ല്‍ കേരളചലച്ചിത്ര അക്കാദമിയുടെ മികച്ച ടെലിവിഷന്‍ നിരൂപണത്തിനുള്ള അവാര്‍ഡ് നേടി. 2013 -ല്‍ നാം ഏതുതരം കാണികള്‍ എന്ന പുസ്ത കത്തിന് ചലച്ചിത്ര അക്കാദമിയുടെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും. ജീവിതം കാല്‍ച്ചുവട്ടില്‍ കാണാകുന്നു, ഒരു മാതിരി ഏര്‍പ്പാടുണ്ടല്ലോ, നാം ഏതുതരം കാണികള്‍, നേതൃഗുണം ഭഗവത്ഗീതയില്‍ തുടങ്ങി നാല്പതോളം കൃതികള്‍. കാലത്തിന്റെ കയ്യൊപ്പ്, എന്റെ പ്രിയ സിനിമ,ഇന്ത്യന്‍ സിനിമയിലെ മാസ്റ്റേഴ്‌സ് എന്നീ പുസ്തകങ്ങള്‍ എഡിറ്റു ചെയ്തു. ‘101 സെന്‍കഥകള്‍’, ജിബ്രാന്റെ ‘ഉടയാടകള്‍’, ടാഗോറിന്റെ ‘കാബൂളിവാല’, ഗോള്‍സ്റ്റോയിയുടെ ‘ദൈവം സത്യം കാണുന്നു പക്ഷേ’, ഓഷോയുടെ കൃതികളായ ‘രതി പണം അധികാരം’, ‘ഹൃദയത്തിന് ചോദ്യങ്ങളില്ല’ എന്നിവയുടെ വിവര്‍ത്തനവും ഒരാള്‍ക്കെത്ര ഭൂമിവേണം എന്ന കൃതിയുടെ പുനരാഖ്യാനവും നിര്‍വ്വഹിച്ചു. ആദ്യ നോവലാണ് ‘ജാരനുംഭര്‍ത്താവും-ഒരു കുറ്റാന്വേഷണകഥ.’ഇപ്പോള്‍ ചലച്ചിത്രരംഗത്ത് അസോസിയേറ്റ് ഡയരക്ടറായി പ്രവര്‍ത്തിക്കുന്നു.

ഭാര്യ : രാഗിണി.
മക്കള്‍ : മായ മാനസി, ദയ മാനസി.

E-mail: anilkumarthiruvoth@gmail.com
Mob: 94477 39919

Showing the single result