- Home
- Brands
- Dr. Ayman Shouqui
ഡോ. അയ്മന്‍ ശൗഖി
കോഴിക്കോട് RUA കോളേജിലെ അറബിക് വിഭാഗം മേധാവി ഡോ. അയ്മന്‍ ശൗഖി ഫാറൂഖ് കോളേജ് സ്വദേശിയും പ്രമുഖ എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവുമായ പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരിയുടെയും മര്‍ഹൂം എന്‍.വി. അബ്ദുസ്സലാം മൗലവിയുടെ മകള്‍ ആസ്യ എന്‍.വി.യുടെയും മകനാണ്.
ഫാറൂഖ് കോളേജില്‍ നിന്നും അറബി സാഹിത്യത്തില്‍ ബിരുദവും, ബിരുദാനന്തര പഠനവും പൂര്‍ത്തിയാക്കിയ അദ്ദേഹം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും അറബി സാഹിത്യത്തില്‍ പി.എച്ച്.ഡി. നേടിയെടുത്തു. സൗദി അറേബ്യയിലെ എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവുമായ ഡോ. ആയിദുല്‍ ഖര്‍നിയുടെ ‘ലാ തഹ്‌സന്‍’ എന്ന കൃതിയെ ആസ്പദമാക്കിയാണ് തന്റെ ഗവേഷണ പ്രബന്ധം പൂര്‍ത്തീകരിച്ചത്. ഈജിപ്തിലെ അല്‍ – അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നിന്നും അറബി ഭാഷ പഠനത്തില്‍ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തീകരിച്ച അദ്ദേഹം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ എം.എ. പോസ്റ്റ് അഫ്‌സല്‍ ഉലമയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ ലേഖനമെഴുതാറുണ്ട്. വയനാട് മുട്ടില്‍ സ്വദേശി മര്‍ഹൂം ഹൈദര്‍ മൗലവിയുെട മകള്‍ സനിയ്യ കോട്ടുമ്മല്‍ ഭാര്യയും ജൂന, ഹന, നിഹ മക്കളുമാണ്. മൊബൈല്‍: 9037249307.