Product Filter

ഡോ. ഫിറോസ് ഖാന്‍
മലപ്പുറം ജില്ലയിലെ പാണ്ടിക്കാടിനടുത്തുള്ള കാരായ സ്വദേശിയാണ്. പാണ്ടിക്കാടിനടുത്തുള്ള ഒടോമ്പറ്റ എന്ന സ്ഥലത്താണ് ജനിച്ചത്. പിതാവ് അബ്ദുല്‍ ജബ്ബാര്‍ മേലേതില്‍. മാതാവ് സുബൈദ കന്നങ്ങാടന്‍.
ഡോ. ഷംസി ഫിറോസ് ആണ് ഭാര്യ. മക്കള്‍: ലഹന്‍ ഫിറോസ്, ദഹിന്‍ ഫിറോസ്.
ചെറുകോട് എ.യു.പി. സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പോരൂര്‍ ജി.എച്ച്.എസ്, മമ്പാട് എം.ഇ.എസ്. കോളേജ് എന്നിവിടങ്ങളില്‍ പഠനം. തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. 1999 മുതല്‍ പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നു.
2003-ല്‍ ആസ്‌ട്രേലിയയിലെ ഋറശവേ ഇീംമി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പാലിയേറ്റീവ് കെയറില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ നേടിയിട്ടുണ്ട്. കുറച്ചുകാലം പ്രവാസിയായിരുന്നു. സൗദി അറേബ്യയിലെ King Khalid National Guard ഹോസ്പിറ്റലിലും, ജിദ്ദയിലെ ചില സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്തിട്ടുണ്ട്. ഹിപ്‌നോട്ടിസവും മെന്റലിസവും പഠിച്ചിട്ടുണ്ട്. പാണ്ടിക്കാട് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ സ്ഥാപക ചെയര്‍മാനും നിലവിലെ പ്രസിഡന്റുമാണ്. സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവം.
മരണവുമായി ബന്ധപ്പെട്ട കര്‍മ്മങ്ങള്‍ ചെയ്യുന്ന ‘END CARE’, കിടപ്പിലായവര്‍ക്ക് വിവാഹസദ്യ എത്തിച്ചു കൊടുക്കുന്ന ‘BETTER SERVE’ എന്നീ സംഘടനകളുടെ സ്ഥാപകനാണ്.
പാണ്ടിക്കാട്ടെ ഫിറോസ് മെഡിക്കല്‍ സെന്റര്‍ എന്ന ഹോസ്പിറ്റലിന്റെ ഉടമയാണ് ഡോ. ഫിറോസ് ഖാന്‍.

 

Showing the single result