കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസം. വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ സ്‌കൂള്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ്, മൈസൂര്‍ യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഐ.ടി.ഐ തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠനം. സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം, ഫാമിലി & അഡോളസന്റ് കൗണ്‍സിലിംഗില്‍ ഡിപ്ലോമ, ഗവ.മോïിസോറി ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പാസ്സായി. സി.ബി.എസ്.ഇ. സ്‌കൂളില്‍ പ്രധാന അദ്ധ്യാപിക ആയിരിക്കെ സാമൂഹ്യക്ഷേമ വകുപ്പില്‍ നിയമനം. തൃശൂര്‍ ‘കില’യുടെ ഫാക്കല്‍ടിയായും സേവനമനുഷ്ഠിക്കുന്നു. സര്‍വ്വീസില്‍ നിന്നും വിരമിച്ചശേഷം സാഹിത്യ ലോകത്തേക്ക് പ്രവേശിച്ചു. മെക്‌സിക്കോയിലെ അ്വലേരമ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൗണ്‍സലിംഗ് സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടി. മലയാളത്തിലും ഇംഗ്ലീഷിലുമായി ആറ് പുസ്തകങ്ങള്‍. ഏഴാമത്തെ യാത്രാ വിവരണ നോവല്‍ ”എന്റെ സ്വന്തം സ്‌നേഹഗായകന്‍.” ഭര്‍ത്താവ് ശ്രീ. മാത്യു കാഞ്ഞിക്കര. മക്കള്‍ മൂന്നുപേര്‍. അമേരിക്ക, യു.കെ, യൂറോപ്പ് മുഴുവനും, ചൈന, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്റ്, ശ്രീലങ്ക, ദുബായ്, ഷാര്‍ജ, സൗദി അറേബ്യ, ഒമാന്‍, സ്വിറ്റ്‌സര്‍ലന്റ്, ബുക്കറ്റ്, ക്രാബി, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ഈജിപ്റ്റ്, ഇസ്രായേല്‍, ജോര്‍ദാന്‍, സിറിയ, നേപ്പാള്‍, അസര്‍ബൈജാന്‍, ടര്‍ക്കി, ജപ്പാന്‍, ഇന്റോനേഷ്യ, ബാലി തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ചു. പ്രത്യേക ഇഷ്ടങ്ങള്‍: സംഗീതം, വിനോദയാത്രകള്‍. കൃതികള്‍: ”തീയില്‍ കുരുത്തത്” (ചെറുകഥാ സമാഹാരം), Fire born bud, ആലോഷിയും അന്നാമ്മയും, ഹാഗാറിന്റെ സന്തതികള്‍, Aloshi and Annaamma, Hagar’s offsprinsg