- Home
- Brands
- Dr Paul Manalil

ഡോ. പോള്‍ മണലില്‍
പത്തനാപുരത്ത് ജനിച്ചു (21.08.1955). മാതാപിതാക്കള്‍: മണലില്‍ എം.ജി. അലക്‌സാണ്ടര്‍-കെ.സി. ഏലിയാമ്മ. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളജ്, തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജ്, മൈസൂര്‍ യൂണിവേഴ്‌സിറ്റി ജേണലിസം ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ പഠിച്ചു. പത്രപ്രവര്‍ത്തനത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തരബിരുദങ്ങള്‍. കാലിക്കറ്റ് യൂണിവേഴ്സിറ്റി ജേണലിസം ആന്റ് മാസ്സ്‌കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ പി.എച്ച്.ഡി. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററായും കേരളസംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായും പ്രവര്‍ത്തിച്ചു. കേരള യൂണിവേഴ്സിറ്റി ജേണലിസം ബോര്‍ഡ് ഓഫ് സ്റ്റഡീസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ജേണലിസം പോസ്റ്റ് ഗ്രാജേറ്റ് പാസ്സ് ബോര്‍ഡ്, കേരള സര്‍ക്കാര്‍ സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ്, കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു. എം.ജി. യൂണിവേഴ്സിറ്റി ജേണലിസം ഡിപ്പാര്‍ട്ട്‌മെന്റ്, ഭാരതീയ വിദ്യാഭവന്‍, കോട്ടയം പ്രസ്‌ക്ലബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം ബിഷപ്പ് സ്പീച്ച്‌ലി കോളജ് ജേണലിസം ഡിപ്പാര്‍ട്ട്‌മെന്റ്, കോഴിക്കോട് മഹാത്മാഗാന്ധി കോളജ് ഓഫ് മാസ്സ്‌കമ്മ്യൂണിക്കേഷന്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപനം നടത്തിയിട്ടുണ്ട്. മലേഷ്യയിലെ ലിങ്കണ്‍ യൂണിവേഴ്‌സിറ്റിയുടെ കുട്ടിക്കാനം സെന്ററില്‍ റിസേര്‍ച്ച് ഗൈഡാണ്. കേരള സര്‍ക്കാരിന്റെ അക്ഷരകേരളം അവാര്‍ഡും കേരള പ്രസ്അക്കാദമിയുടെ വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡും ഉള്‍പ്പെടെ പത്രപ്രവര്‍ത്തനത്തില്‍ സംസ്ഥാന-ദേശീയ-രാജ്യാന്തര തലത്തില്‍ ഇരുപത്തിയഞ്ചോളം അവാര്‍ഡുകള്‍ ലഭിച്ചു. മലയാള പത്രപ്രവര്‍ത്തന ചരിത്രം, പത്രപ്രവര്‍ത്തനം: സിദ്ധാന്തവും പ്രയോഗവും, മാധ്യമ വിചാരങ്ങള്‍ എന്നിവയുടെ കര്‍ത്താവും മീഡിയ ഫോര്‍ സൊസൈറ്റി, ഡൈനാമിക്‌സ് ഓഫ് മോഡേണ്‍ കമ്മ്യൂണിക്കേഷന്‍, മാധ്യമ നിരീക്ഷണം, മാധ്യമങ്ങളും സമൂഹവും എന്നിവയുടെ എഡിറ്ററുമാണ്. കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി, കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡും അഴിക്കോട് എന്ന വിചാരശില്പി എന്ന കൃതിക്ക് എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡും ലഭിച്ചു. ജീവചരിത്രം, ചരിത്രം, സാഹിത്യപഠനം തുടങ്ങിയ വിഷയങ്ങളില്‍ മുപ്പതോളം കൃതികള്‍ രചിച്ചു. ബഷീര്‍ പഠനപരമ്പരയില്‍ പത്തു പുസ്തകങ്ങളും സുകുമാര്‍ അഴിക്കോട് പഠനപരമ്പരയില്‍ 25 പുസ്തകങ്ങളും ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ നൂറിലധികം പൂസ്തകങ്ങള്‍ എഡിറ്റ് ചെയ്തു.
ഭാര്യ : ബീനാ പോള്‍
മക്കള്‍ : മീരാ പോള്‍, ഡോ. വീണാ പോള്‍
വിലാസം : മണലില്‍ ലെയ്ന്‍,
പഴയ സെമിനാരി റോഡ്,
ചുങ്കം, കോട്ടയം – 686 001
ഫോണ്‍:9447056626
“Sukumar Azheekode 100 Ormakal Edited by Dr. Paul Manalil” has been added to your cart. View cart
Showing the single result
0
