- Home
- Brands
- Edavela Babu
ഇടവേള ബാബു
മലയാള ചലച്ചിത്ര മേഖലയില്‍ നീണ്ട നാല്‍പ്പത്തിമൂന്ന് വര്‍ഷമായി നടനായും സംഘാടകനായും പ്രവര്‍ത്തിച്ചുവരുന്നു. വി. രാമന്‍ (റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, കേരള പോലീസ്), ശാന്താ രാമന്‍ (റിട്ട. മ്യൂസിക് ടീച്ചര്‍) എന്നിവരുടെ മകനായി തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ കലാസാഹിത്യ തല്‍പരനായിരുന്നു. എറണാകുളത്ത് വെച്ച് നടന്ന 17-ാമത് സ്‌കൂള്‍ യുവജനോത്സവമേളയില്‍ നാടോടി നൃത്തത്തിന് ഒന്നാംസമ്മാനം ലഭിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ബി.കോം. ബിരുദം പൂര്‍ത്തിയാക്കി. ക്രൈസ്റ്റ് കോളേജിനെ പ്രതിനിധീകരിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവെല്ലില്‍ തുടര്‍ച്ചയായി അഞ്ചുതവണ നൃത്തമത്സരത്തില്‍ ഒന്നാംസമ്മാനം നേടി. വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കി. 1981-ല്‍ പത്മരാജന്‍ മോഹന്‍ കൂട്ടുകെട്ടില്‍ പിറന്ന ‘ഇടവേള’യിലൂടെ ചലച്ചിത്രമേഖലയില്‍ പ്രവേശനം. ഇടവേളയില്‍ അഭിനയിച്ചതോടുകൂടി ഇടവേള ബാബു എന്ന പേര് ലഭിച്ചു. കാല്‍നൂറ്റാണ്ടിലധികമായി. അമ്മ എന്ന താരസംഘടനയില്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നു.
മലയാളം, ഹിന്ദി ഭാഷ ഉള്‍പ്പെടെ നൂറില്‍പ്പരം സിനിമകളില്‍ അഭിനയിച്ചു. ടെലിഫിലിമിലും സീരിയലിലും മെഗാസീരിയലിലുമായി ഇരുന്നൂറില്‍പരം വേഷങ്ങള്‍. ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, കൈരളി, സൂര്യ, ഇന്ത്യാവിഷന്‍ എന്നീ ചാനലുകളില്‍ വിവിധ ലൈവ് ഷോകള്‍ അവതരിപ്പിച്ചു. മോഡലിംഗ്, ഡബ്ബിംഗ് ആര്‍ടിസ്റ്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും യു.എസ്.എ, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളിലും വിവിധ സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ബഹുമതികള്‍
1994 – ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് –
ബെസ്റ്റ് സപ്പോര്‍ട്ടിംഗ് ആര്‍ടിസ്റ്റ്
1997 – കേരള ടെലിഫിലിം അവാര്‍ഡ് – ബെസ്റ്റ് ആക്ടര്‍
1999 – മാധ്യമപഠന കേന്ദ്രത്തിന്റെ ബെസ്റ്റ് സെക്കന്റ് ആക്ടര്‍
2000 – കേരള ഫിലിം ക്രിട്ടിക്‌സിന്റെ ടി.വി. ക്രിട്ടിക്‌സ്
സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്
2000 – കേരള ടെലി ക്രിട്ടിക്‌സ് അവാര്‍ഡ് ബെസ്റ്റ് ആക്ടര്‍
2000 – സെപ്ഷ്യല്‍ ജൂറി പുരസ്‌കാരം – ഔട്ട് സ്റ്റാന്റിംഗ് പെര്‍ഫോമന്‍സ് ഇന്‍ ടെലിസീരിയല്‍
2024 – പ്രഥമ ഇന്നസെന്റ് പുരസ്‌ക്കാരം
2024 – ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്ററിന്റെ ഏറ്റവും നല്ല ഓര്‍ഗനൈസിംഗ് അവാര്‍ഡ്
മൂന്നു തവണ അമ്മയുടെ ജനറല്‍ സെക്രട്ടറിയായും കേരള സ്റ്റേറ്റ് ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ വൈസ് ചെയര്‍മാനായും അസോസിയേഷന്‍ ഓഫ് മീഡിയ ആര്‍ടിസ്റ്റിന്റെ (ATMA) പ്രസിഡന്റായും, അസോസിയേഷന്‍ ഓഫ് ആര്‍ടിസ്റ്റ് ഓഫ് സിനിമ ആന്റ് ടി.വി. മീഡിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസിനോവ, ട്വന്റി:20 എന്നീ സിനിമകളുടെ പ്രൊജക്ട് ഡിസൈനറുമായിരുന്നു.
വിലാസം : 3 ഡി, ഇടത്താവളം,
സിറ്റി പാലസ്,
ഇ.വി. ഹോം പ്രൈവറ്റ് ലിമിറ്റഡ്
ആസാദ് റോഡ്,
കലൂര്‍, എറണാകുളം, കൊച്ചി – 682 017
ഇ-മെയില്‍: edavelababu@yahoo.com