ഇടവേളകളില്ലാതെ
(ആത്മകഥ)
ഇടവേള ബാബു
രചന: കെ. സുരേഷ്
നീണ്ട വര്‍ഷങ്ങളുടെ സൗഹൃദമുണ്ട്, ഇടവേള ബാബുവുമായി എനിക്ക്. ആ സൗഹൃദത്തിന്റെ തുടക്കത്തെക്കുറിച്ച് കൃത്യമായ ഓര്‍മ്മകളില്ല. പക്ഷേ, അത് ഇന്നും അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ബാബു എന്ന നടനിലുപരി ഒരം സംഘാടകനെന്ന നിലയില്‍ ആ ഇഴയടുപ്പം ഞങ്ങള്‍ക്കിടയില്‍ ശക്തമായത്. ഈ പുസ്തകത്തില്‍ ബാബുവിന്റെ ജീവിതം മാത്രമല്ല, കുറിച്ചിട്ടിരിക്കുന്നതിലേറെയും അമ്മയെന്ന സംഘടനയെക്കുറിച്ചുമാണ്. അതിന്റെ പിറവി, സംഘടന നേരിട്ട പ്രതിസന്ധികള്‍, അതിനെ അതിജീവിച്ച വഴികള്‍ അങ്ങനെയങ്ങനെ. എനിക്ക് തോന്നുന്നത് എല്ലാ സിനിമാപ്രവര്‍ത്തകരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ‘ഇടവേളകളില്ലാതെ”. ഒറ്റയിരിപ്പില്‍ വായിച്ചുപോകുന്ന അയത്‌ന ലളിതമായ ആഖ്യാനരീതി.
പത്മശ്രീ ഭരത് മോഹന്‍ലാല്‍
(അവതാരികയില്‍നിന്ന്)
Reviews
There are no reviews yet.