Product Filter

ഗിരീഷ് പി.സി. പാലം

ജനനം : കോഴിക്കോട് ജില്ലയില്‍ പുന്നൂര്‍ ചെറുപാലം (പി.സി. പാലം) ഗ്രാമത്തില്‍.
അച്ഛന്‍ : മാധവന്‍ വൈദ്യര്‍
അമ്മ : സൗമിനി
നാടകം, സിനിമ, സീരിയല്‍ മേഖലകളില്‍ തിരക്കഥാകൃത്തും, സംവിധായകനുമായി പ്രവര്‍ത്തിച്ചുപോരുന്നു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി നാടകങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്യുകയുമുണ്ടായി.
മുഖം എന്ന നാടകത്തിന് കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകത്തിനുള്ള അവാര്‍ഡ് ലഭിച്ചു.
പകര്‍ന്നാട്ടം, മഴ തന്നെ മഴ, ഴ…. ഴ…., മണ്ണ്, വിശ്വവിഖ്യാതമായ മൂക്ക്, സ്വതന്ത്ര നായ, മുടി തുടങ്ങിയ നാടകങ്ങള്‍ നിരവധി അംഗീകാരങ്ങള്‍ നേടി.
കുട്ടികള്‍ക്കായി രചനയും സംവിധാനവും നിര്‍വ്വഹിച്ച കുട്ടികളുടെ ആല്‍ബം, സ്‌നേഹപൂര്‍വ്വം, എലിപ്പെട്ടി, ഉണ്ടന്റേം ഉണ്ടീന്റേം കഥ,
അ+ഭയം = അഭയം, ശാര്‍ദ്ദൂല വിക്രീഡിതം, ഡമാര്‍ പഠാര്‍, മൂക്കിനു താഴെ പൂമ്പാറ്റയെ പോലെ, ഇവിടെ ഒരു പുഴയുണ്ടായിരുന്നു (സംവിധാനം),
ഓന്ത് (സംവിധാനം) തുടങ്ങിയ നാടകങ്ങള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ സമ്മാനാര്‍ഹമായി.
ഡോ. വയലാ സാകേതം അവാര്‍ഡ്, നാടക പഠനകേന്ദ്രം അവാര്‍ഡ്, കെ.പി.എ.സി. തോപ്പില്‍ ഭാസി അവാര്‍ഡ്, ഭരത് പി.ജെ. ആന്റണി അവാര്‍ഡ്, അറ്റ്‌ലസ് കൈരളി പുരസ്‌കാരം, കലാന്വയ അവാര്‍ഡ് തുടങ്ങി നാടക രചനക്കും, സംവിധാനത്തിനുമായി ഒട്ടനവധി അംഗീകാരങ്ങള്‍ ലഭിച്ചു.

പ്രസിദ്ധീകരിച്ച കൃതികള്‍:
സൗമിനി (കവിത സമാഹാരം), പേടി (നാടക സമാഹാരം), അത്യാഹിത വിഭാഗം (നാടക സമാഹാരം), 10 മോണോ ആക്ടുകള്‍ (ഏകാഭിനയ സമാഹാരം), ഹിഡിംബി (നാടകം).
നാടകത്തിനു പുറമെ, ഭയം (തിരക്കഥ), അവസ്ഥാന്തരങ്ങള്‍ (തിരക്കഥ),
മഴ തന്നെ മഴ, ഴ…, ഴ…., (തിരക്കഥ, സംവിധാനം), പൂജ്യം (സംവിധാനം) തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളും, കൃഷ്ണപക്ഷം, പഞ്ചാഗ്നി, നന്ദനം, വൃന്ദാവനം (സംഭാഷണം), ദേവരാഗം, ഭാഗ്യദേവത, എന്ന് സ്വന്തം ജാനി (സംഭാഷണം), സത്യ എന്ന പെണ്‍കുട്ടി (സംഭാഷണം) തുടങ്ങിയ മെഗാ സീരിയലുകള്‍ക്കും രചന നിര്‍വ്വഹിച്ചു. പള്ളിക്കൂടം എന്ന സിനിമയ്ക്ക് രചനയും സംവിധാനവും നിര്‍വ്വഹിച്ചു.
ഭാര്യ : ഷബീന
മക്കള്‍ : സൂര്യദയ, ധര

വിലാസം : മലയാളം, ഇരുവള്ളൂര്‍, ചേളന്നൂര്‍, കോഴിക്കോട്-673 616
Email : gireeshpcpalam@gmail.com

Showing the single result