- Home
- Brands
- Hasil Muttil
സുആദ് മുഹമ്മദ് അല്‍ സ്വബാഹ്
സമകാലിക അറബി സാഹിത്യകാരികളില്‍ ഏറെ പ്രസിദ്ധ. കുവൈറ്റിലെ റോയല്‍ ഫാമിലി അംഗം. സുആദ് പബ്ലിക്കേഷന്‍ സ്ഥാപക. കവയത്രി, എഴുത്തുകാരി, നിരൂപക എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദം കരസ്ഥമാക്കി. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും കരസ്ഥമാക്കി. വിവിധ സാഹിത്യസാംസ്‌കാരിക അസോസിയേഷനുകളില്‍ അംഗമാണ്. നിരവധി ദേശീയഅന്തര്‍ദേശിയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
കവിതകള്‍ക്ക് പുറമെ ചരിത്രം, സാഹിത്യം, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളില്‍ നിരവധി രചനകളുണ്ട്.
ഹാസില്‍ മുട്ടില്‍
വയനാട് ജില്ലയിലെ മുട്ടിലില്‍ 1991-ല്‍ ജനനം. പിതാവ് കളത്തിങ്ങല്‍ സലാം. മാതാവ് സുബൈദ. മുട്ടില്‍ ഡബ്ല്യു.എം.ഒ. സ്‌കൂളില്‍ പ്രാഥമിക പഠനം. മലബാര്‍ അറബിക് കോളേജ് നരിക്കുനി, ഗൈഡന്‍സ് അറബിക് കോളേജ് എടക്കര എന്നിവിടങ്ങളില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി. മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. ഇപ്പോള്‍ അറബി സാഹിത്യത്തില്‍ ഗവേഷണം നടത്തുന്നു.
നിലവില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ അറബിക് വിഭാഗത്തില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. റൈഹാന്‍ റിസര്‍ച്ച് ജേര്‍ണല്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമാണ്.
ഭാര്യ: ഹസ്‌ന പി.കെ.
ഫോണ്‍: 9048470929
ഇ-മെയില്‍: hasilmtl@gmail.com