വടകര സ്വദേശി. വാരികകളില്‍ കഥകളും ആകാശവാണി കോഴിക്കോട് കണ്ണൂര്‍ നിലയങ്ങള്‍ക്കുവേണ്ടി നാടകങ്ങളും രചിച്ചിട്ടുണ്ട്. നിരവധി പ്രഭാഷണങ്ങളും ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. പുതുപ്പണം ചീനംവീട് യു.പി.സ്‌കൂള്‍, വടകര എം.യു.എം.ഹൈസ്‌കൂള്‍, മാഹി മഹാത്മാഗാന്ധി കോളേജ്, മടപ്പള്ളി ഗവ.കോളേജ്, ഫാറൂഖ് കോളേജ്, കോഴിക്കോട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തളിപ്പറമ്പ് സര്‍സയ്യദ് കോളേജില്‍ ഫിസിക്‌സ് വിഭാഗം തലവനായി 2015ല്‍ വിരമിച്ചു. UG, PG ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, അക്കാദമിക് സ്റ്റാഫ് കോളേജില്‍ resource person, കണ്ണൂര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റികളിലെ അക്കാദമിക കമ്മിറ്റികളില്‍ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഓഫ് സയന്‍സ് ഡീന്‍ ആയിരുന്നു. ഇപ്പോള്‍ വടകര ശ്രീനാരായണ കോളേജില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്നു.