- Home
- Brands
- Nishanth K
നിശാന്ത് കെ.
മലപ്പുറം ജില്ലയിലെ ചുങ്കത്തറയില്‍ കെ. ഉസ്മാന്റെയും സൗദാബിയുടെയും മകനായി ജനനം. ചുങ്കത്തറ എം.പി.എം. ഹൈസ്‌കൂള്‍, ചുങ്കത്തറ മാര്‍ത്തോമാ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം. തുടര്‍ന്ന് യു.എ.ഇ. എക്‌സ്‌ചേഞ്ചില്‍ ബ്രാഞ്ച് മാനേജറായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ ലിപി പബ്ലിക്കേഷന്‍സില്‍ ജോലി ചെയ്യുന്നു. ‘ഫത്തേ ദര്‍വാസാ’ ജീവിതം മുഴങ്ങുന്നിടം എന്ന പേരില്‍ ഒരു ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുകഥകള്‍ മാധ്യമം വാരാദ്യപതിപ്പിലും ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലിലും മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഭാര്യ: റൈഹാനത്ത്.
മക്കള്‍: അനഘ നിശാന്ത്, ആദി നിശാന്ത്.
വിലാസം:
കൂത്രാടന്‍ ഹൗസ്
ചുങ്കത്തറ പി.ഒ.
മലപ്പുറം ജില്ല
E-mail: nishlovedad@gmail.com