Ry Malalako Madagaskar – Nishanth K

230.00

Category : Collection of Stories
ISBN : 978-81-19289-97-4
Binding : Paperback
Publishing Date : 2023
Publisher : Lipi Publications
Edition : 1
Number of pages : 152

230.00

Add to cart
Buy Now
Category:

റീ മലാലക്കോ മഡഗാസ്‌ക്കര്‍
(കഥാസമാഹാരം)
നിശാന്ത് കെ.

റീ മലാലക്കോ എന്ന വാക്കിന്റെ അർത്ഥം ഏറ്റവും പ്രിയപ്പെ ട്ടവനേ എന്നാണ്. അഥീന എന്ന ഗാസി യുവതി വിനു എന്ന മലയാളി യുവാവിന് മഡഗാസ്ക്കറിൽ വെച്ച് വിടപറയു മ്പോൾ എഴുതി നൽകിയ നാലുവരിയുടെ അവസാനമാണത്. അഥീനയുടെ മലഗാസിയോ വിനുവിന്റെ മലയാളനോ ഇരുവർക്കും തരിമ്പും മനസ്സിലാകുമായിരുന്നില്ല. പക്ഷേ, അവർക്ക് പ്രണയത്തിന്റെ ഭാഷ വശമായിരുന്നു. ഭൂഖണ്ഡ ങ്ങൾ കടന്നെത്തുന്ന കാലാതിവർത്തിയായ പ്രണയം മനോഹരമായി ആവിഷ്ക്കരിക്കുന്ന കഥയാണ് മലാ ലക്കോ മഡഗാസ്ക്കർ. ഇതുപോലെ ആകർഷകമാണ് ഈ സമാഹാരത്തിലെ കഥകളിലെ പ്രമേയങ്ങളോരോന്നും.

Brand

Nishanth K

നിശാന്ത് കെ.മലപ്പുറം ജില്ലയിലെ ചുങ്കത്തറയില്‍ കെ. ഉസ്മാന്റെയും സൗദാബിയുടെയും മകനായി ജനനം. ചുങ്കത്തറ എം.പി.എം. ഹൈസ്‌കൂള്‍, ചുങ്കത്തറ മാര്‍ത്തോമാ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം. തുടര്‍ന്ന് യു.എ.ഇ. എക്‌സ്‌ചേഞ്ചില്‍ ബ്രാഞ്ച് മാനേജറായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ ലിപി പബ്ലിക്കേഷന്‍സില്‍ ജോലി ചെയ്യുന്നു. 'ഫത്തേ ദര്‍വാസാ' ജീവിതം മുഴങ്ങുന്നിടം എന്ന പേരില്‍ ഒരു ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുകഥകള്‍ മാധ്യമം വാരാദ്യപതിപ്പിലും ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലിലും മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.ഭാര്യ: റൈഹാനത്ത്. മക്കള്‍: അനഘ നിശാന്ത്, ആദി നിശാന്ത്.വിലാസം: കൂത്രാടന്‍ ഹൗസ് ചുങ്കത്തറ പി.ഒ. മലപ്പുറം ജില്ല E-mail: nishlovedad@gmail.com

Reviews

There are no reviews yet.

Be the first to review “Ry Malalako Madagaskar – Nishanth K”
Review now to get coupon!

Your email address will not be published. Required fields are marked *