Product Filter

നിത്യചൈതന്യയതി

1924 നവംബര്‍ 2ന് പത്തനംതിട്ട താലൂക്കിലെ മുറിഞ്ഞകല്ലില്‍ ജനിച്ചു. 1952ല്‍ നടരാജഗുരുവിന്റെ ശിഷ്യനായി. ഫിലോസഫിയില്‍ എം.എ. ബിരുദം നേടിയശേഷം കൊല്ലം ശ്രീനാരായണ കോളേജിലും മദ്രാസ് വിവേകാനന്ദ കോളേജിലും അധ്യാപകനായിരുന്നു. 1956 മുതല്‍ 1959വരെ ബോംബെ, കാശി, ഹരിദ്വാര്‍, ഋഷികേശം എന്നിവിടങ്ങളിലുള്ള ആശ്രമങ്ങളില്‍ താമസിച്ച് വേദാന്തം, ന്യായം, യോഗം തുടങ്ങിയവ അഭ്യസിച്ചു. 1963 മുതല്‍ 1967 വരെ ഡല്‍ഹിയിലെ സൈക്കിക് ആന്റ് സ്പിരിച്വല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍, 1969 മുതല്‍ 1984 വരെ ആസ്‌ത്രേലിയ, അമേരിക്ക, ഇംഗ്ലണ്ട്, യൂറോപ്പ് എന്നിവിടങ്ങളിലെ സര്‍വ്വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസര്‍, 1984 മുതല്‍ മരിക്കുന്നതുവരെ ഫേണ്‍ ഹില്‍ ഗുരുകുലത്തില്‍ നാരായണഗുരുകുലത്തിന്റെയും ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റിയുടെയും അധിപന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. നളിനി എന്ന കാവ്യശില്പം 1977ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. വേദാന്തപരിചയം, കുടുംബശാന്തി ഒരു മനഃശാസ്ത്രസാധന, ഗുരുവും ശിഷ്യനും, ഭഗവത്ഗീതാ സ്വാദ്ധ്യായം, ഇമ്പം ദാമ്പത്യത്തില്‍, നടരാജഗുരുവും ഞാനും, രോഗം ബാധിച്ച വൈദ്യരംഗം, ജനനീനവരത്‌നമഞ്ജരി, മൂല്യങ്ങളുടെ കുഴമറിച്ചില്‍, ദൈവം സത്യമോ മിഥ്യയോ?, സത്യത്തിന്റെ മുഖങ്ങള്‍, മനഃശാസ്ത്രം ജീവിതത്തില്‍, തത്ത്വമസി: തത്ത്വവും അനുഷ്ഠാ നവും, ബൃഹദാരണ്യകോപനിഷത്ത് തുടങ്ങി 112 മലയാള കൃതികളും Neither this Nor that But…Aum, Psychology of Darsanamala, Love and Devotion തുടങ്ങി 58 ഇംഗ്ലീഷ് കൃതികളും. 1999 മെയ് 14ന് യശഃശരീരനായി.

 

Showing the single result